jabalpur
jabalpur

ജബൽപൂർ: മദ്ധ്യപ്രദേശിലെ ജബൽപൂരിലെ ഒരു സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ നഗരത്തിൽ ചണ്ഡാൽ ഭത പ്രദേശത്തെ ന്യൂ ലൈഫ് ആശുപത്രിയിലായിരുന്നു തീപിടിത്തം. ജനറേറ്ററിൽ നിന്നാണ് തീപടർന്നത്. എത്രപേർക്ക് പരിക്കേറ്റുവെന്ന് വ്യക്തമായിട്ടില്ല. മരിച്ചവരിൽ രണ്ട് പേർ ആശുപത്രി ജീവനക്കാരാണ്. ആദ്യം ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപടർന്നത്. അപകടസമയത്ത് ആശുപത്രിയിൽ 25ൽ താഴെ പേരായിരുന്നു ഉണ്ടായിരുന്നത്. 2021 ജനുവരിയിലാണ് ആശുപത്രി രജിസ്റ്റർ ചെയ്തത്. ആശുപത്രിയിൽ സ്മോക്ക് ഡിറ്റക്ടർ, ഹോസ് പൈപ്പ്, വാട്ടർ ടാങ്ക് മുതലായ സ്റ്റാറ്റിക്ക് അഗ്നിശമന ഉപകരണങ്ങൾ ഇല്ലായിരുന്നെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം കമ്മിറ്റി രൂപീകരിക്കും.