
സെന്റ് കിറ്റ്സ്: ഇന്ത്യയുടെയും വെസ്റ്റിൻഡീസിന്റെയും കളിക്കാരുടെ ക്രിക്കറ്റ് കിറ്റുകൾ എത്താൻ വൈകിയതിനാൽ ഇരു ടീമുകളും തമ്മിലുള്ള രണ്ടാം ടി ട്വന്റി മത്സരം രണ്ട് മണിക്കൂർ വൈകും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കായിരുന്നു ആദ്യം മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ വിമാനകമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് കാരണം താരങ്ങളുടെ ക്രിക്കറ്റ് കിറ്റുകൾ എത്താൻ വൈകി. ഇതിനെ തുടർന്ന് മത്സരം ഇന്ത്യൻ സമയം രാത്രി 10 മണിയിലേക്ക് മാറ്റി.
*CWI STATEMENT* Delayed start time for 2nd Goldmedal T20I Cup match, powered by Kent Water Purifiers | New Start Time: 12:30PM AST (11:30am Jamaica/10pm India)https://t.co/q1J5FBdZAh https://t.co/dy59uajSr8
— Windies Cricket (@windiescricket) August 1, 2022
ട്രിനിഡാഡിൽ നിന്നുമായിരുന്നു ക്രിക്കറ്റ് താരങ്ങളുടെ കിറ്റുകൾ അടങ്ങിയ ലഗേജ് സെന്റ് കിറ്റ്സിലേക്ക് അയച്ചത്. വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങൾ കൊണ്ട് കളിക്കാരുടെ കിറ്റുകൾ വൈകിയെന്നും അതിനാലാണ് മത്സരം തുടങ്ങാൻ വൈകുന്നതെന്നും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു. ആരാധകർക്കും താരങ്ങൾക്കും ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
The #MenInMaroon have travelled from Trinidad to St. Kitts for the second leg of the @goldmedalindia T20 Cup Powered by Kent Water Purifiers ✈️ 🏏
— Windies Cricket (@windiescricket) July 31, 2022
Matches on Monday and Tuesday at Warner Park! #MenInMaroon pic.twitter.com/zzBftPMCJP