
പാലോട്: നന്ദിയോട് പച്ച ശാസ്താക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന സ്പോർട്സ് ടർഫിൽ ആഡംബര വാഹനവുമായി അതിക്രമിച്ചു കയറി അവിടെ ഉണ്ടായിരുന്നവരെ ദേഹോപദ്രവം ഏല്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫ്ലഡ്ലൈറ്റ് ഉൾപ്പെടെ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത ശേഷം ഒളിവിൽ പോയ പ്രതികളെ പാലോട് പൊലീസ് പിടികൂടി.
നന്ദിയോട് മണ്ണാറുകുന്ന് മിഥുനത്തിൽ മിഥുൻ (27), കള്ളിപ്പാറ അഖിലത്തിൽ അഖിൽ (23) എന്നിവരെയാണ് പാലോട് പൊലീസ് ഇൻസ്പെക്ടർ പി. ഷാജി മോൻ,സബ് ഇൻസ്പെക്ടർമാരായ എ. നിസാറുദ്ദീൻ, റഹീം, സി.പി.ഒമാരായ വിനീത്, സുലൈമാൻ, എസ്.സി.പി.ഒമാരായ രാജേഷ്, സജീവ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഇവർ.