knife

ലാഹോർ: ഭാര്യയെ അവിഹിതബന്ധത്തിലേർപ്പെടാൻ നിരന്തരം പ്രേരിപ്പിക്കുകയും ദൃശ്യങ്ങൾ ക്യാമറയിലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്‌തയാളെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഛാംഗ് ജില്ലയിലാണ് സംഭവം. പൊലീസ് കോൺസ്‌റ്റബിളായ ക്വാസിം ഹയാതിനെ മുഹമ്മദ് ഇഫ്‌തിഖർ എന്നയാളും മറ്റ് പന്ത്രണ്ട് പേരും ചേർന്ന് ഭീകരമായ പീഡനത്തിനിരയാക്കി. ഇഫ്‌തീഖറിന്റെ ഭാര്യയോട് താനുമായി ലൈംഗികബന്ധത്തിന് ഹയാത് നിർബന്ധിക്കുകയും ഇത് വീഡിയോയിൽ പകർത്തി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ഹയാതിനെതിരെ കഴിഞ്ഞമാസം ഇഫ്‌തീഖർ ഒരു പരാതി നൽകിയിരുന്നു. ഇതനുസരിച്ച് സ്‌ത്രീകൾക്കെതിരായ അതിക്രമ, പോണോഗ്രാഫി വകുപ്പുകൾ പ്രകാരം ഹയാതിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് തന്റെ മകനെ അപായപ്പെടുത്തുമെന്ന് ഹയാത് ഭീഷണിപ്പെടുത്തിയെന്നും ഇഫ്‌തീഖർ ആരോപിച്ചിരുന്നു. ആദ്യമായി തന്റെ ഭാര്യയെ കണ്ടപ്പോൾതന്നെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നും ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയതായും ഹയാത് പരാതിപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾകാട്ടി നിരന്തരം ഭാര്യയെ അവിഹിതബന്ധത്തിന് നിർബന്ധിച്ചതിനെ തുടർന്നാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി ഭീകരമായി മർദ്ദിക്കുകയും മൂർച്ചയേറിയ കത്തികൊണ്ട് മൂക്കും ചെവിയും ചുണ്ടും ചെത്തിക്കളയുകയും ചെയ്‌തത്. സംഭവത്തിൽ പങ്കുള‌ളവർക്കും ഇഫ്‌തീഖറിനുമായി അന്വേഷണം വ്യാപിപ്പിച്ചതായാണ് പൊലീസ് അറിയിക്കുന്നത്.