shushila-devi

ബർമിംഗ്ഹാം: വനിതാ വിഭാഗം ജൂഡോയിൽ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി. ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരത്തോട് പരാജയപ്പെട്ടതോടെയാണ് സുശീല ദേവിക്ക് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഏഴാം മെഡലും മൂന്നാമത്തെ വെള്ളി മെഡൽ നേട്ടവുമാണ് സുശീല ദേവിയുടേത്. ഇതു വരെ ഇന്ത്യ നേടിയ ആറു മെഡലുകളും ഭാരോദ്വഹനത്തിൽ നിന്നുമായിരുന്നു. ഈ ഗെയിംസിൽ ഇത് ആദ്യമായിട്ടാണ് ഭാരോദ്വഹനം അല്ലാതെയുള്ള ഒരു ഇനത്തിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്.

പു​രു​ഷ​ന്മാ​രു​ടെ​ 67​ ​കി​ലോ​ ​വി​ഭാ​ഗ​ത്തി​ൽ​ 19​കാ​ര​ൻ​ ​ജെ​റ​മി​ ​ലാ​ൽ​ ​റി​ന്നും​ഗ​യും​ 73​ ​കി​ലോ​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ചി​ന്ത​ ​ഷി​യൂ​ലി​യും ​ഇ​ന്ന​ലെ​ ​സ്വർണം നേടിയിരുന്നു.​ ​സ്നാ​ച്ചി​ൽ​ 143​കി​ലോ​യും​ ​ക്ളീ​ൻ​ ​ആ​ൻ​ഡ് ​ജ​ർ​ക്കി​ൽ​ 170​കി​ലോ​യും​ ​ഉ​ൾ​പ്പ​ടെ​ ​ഗെ​യിം​സ് ​റെ​ക്കാ​ഡാ​യ​ 313​ ​കി​ലോ​ ​ഉ​യ​ർ​ത്തി​യാ​ണ് ​അ​ചി​ന്ത​ ​സ്വ​ർ​ണം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.

വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. പുരുഷൻമാരുടെ 55 കിലോ ഗ്രാം വിഭാഗത്തി‌ൽ സങ്കേത് സർഗർ വെള്ളി നേടിയപ്പോൾ 61കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും സ്വന്തമാക്കി.55 കിലോ ഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തിൽ ബിന്ധിയ റാണി ദേവി ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയിരുന്നു.

കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി ലോൺബോളിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. വനിതാ ഫോറിൽ ആണ് ഇന്ത്യ ഫൈനലിൽ എത്തിയത്. സെമിയിൽ കരുത്തരായ ന്യൂസിലൻഡിനെ 16-13നാണ് ഇന്ത്യ കീഴടക്കിയത്. രൂപ റാണി, നയൻ മോണി സൈകിയ, ലവ്‌ലി ചൗബേ, പിങ്കി സിംഗ് എന്നിവരുൾപ്പെട്ട ടീമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ന് നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഒരു ഘട്ടത്തിൽ 0-5ന് പിന്നിലായിരുന്ന ശേഷമാണ് ഇന്ത്യ പൊരുതിക്കയറിയത്. ലോൺബോളിൽ ആദ്യമായാണ് ഇന്ത്യ മെഡൽ ഉറപ്പാക്കിയത്.

പുരുഷ ബോക്സിംഗ് ഫ്ലൈവെയ്റ്റിൽ (48 മുതൽ 51 വരെ) ഇന്ത്യൻ മെഡൽ പ്രതീക്ഷയായ അമിത് പംഗൽ ക്വാർട്ടറിൽ എത്തി. ഇന്നലെ പ്രീക്വാർട്ടറിൽ വന്വാട്ടുവിന്റെ നമിർ ബെർറിയെ പ്രീക്വാർട്ടറിൽ വീഴ്ത്തിയാണ് അമിത് ക്വാർട്ടർ ഉറപ്പിച്ചത്. 5-0ത്തിന് ഏകപക്ഷീയമായിരുന്നു അമിത്തിന്റെ വിജയം. കഴിഞ്ഞ ഒളിമ്പിക്സിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം അമിത് മത്സരിക്കാനിറങ്ങിയ വലിയ ടൂർണമെന്റാണ് ഇത്. കഴിഞ്ഞ ഗെയിംസിൽ ഇതേ വിഭാഗത്തിൽ വെള്ളി നേടിയ അമിത് 2018ലെ ഏഷ്യൻ ഗെയിംസിൽ സ്വർണവും 2109ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്.

അതേസമയം പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈയിലും ഇന്ത്യയുടെ മലയാളി താരം സജൻ പ്രകാശിന് സെമിയിൽ എത്താനായില്ല. ഹീറ്റ്‌സിൽ 54.36 സെക്കൻഡിൽ ഏഴാമതാണ് സജൻ ഫിനിഷ് ചെയ്തത്. ആകെ പരിഗണിക്കുമ്പോൾ 19-ാം സ്ഥാനത്താണ്. നേരത്തേ 50 മീറ്റർ, 200 മീറ്റർ ബട്ടർഫ്ലൈകളിലും സജൻ ഹീറ്റ്‌സിൽ പുറത്തായിരുന്നു.