mala

കാളിയാർ: റോഡരികിലെ വീടിനുള്ളിൽ കയറി വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് ബൈക്കിൽ കടന്നുകളഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12ന് പട്ടയക്കുടിയിലാണ് സംഭവം. ആയത്തുപാടത്ത് വിൻസന്റിന്റെ ഭാര്യ ആനീസിന്റെ (64) മാലയാണ് മോഷണം പോയത്. ശക്തമായി മഴ പെയ്യുന്ന സമയത്താണ് മോഷ്ടാവ് വീട്ടിലെത്തിയത്. മഴ നനയാതിരിക്കാനായി തലയിൽ ചൂടാൻ പ്ലാസ്റ്റിക് കവർ ആവശ്യപെട്ടു. ഇത് നൽകുന്നതിനിടെ ആനീസിന്റ കഴുത്തിൽ കിടന്ന മാലയിൽ കടന്നു പിടിക്കുകയായിരുന്നു. തുടർന്നു പിടിവലിക്കിടയിൽ മാലയുടെ ഒരുഭാഗവും കൊണ്ട് മോഷ്ടാവ് രക്ഷപെട്ടു. ഇയാൾ ബൈക്കിൽ പോകുന്നതിന്റെ സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ബൈക്കും മോഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാല പൊട്ടിച്ചയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി കാളിയാർ സി.ഐ എച്ച്.എൽ. ഹണി പറഞ്ഞു.