prblm

ലൈംഗികമായ പ്രശ്‌നങ്ങൾ പൊതുവിൽ പുരുഷന്മാർ സമൂഹമദ്ധ്യത്തിൽ ചർച്ചചെയ്യാൻ ഇഷ്‌ടപ്പെടാറില്ല. സർവസാധാരണമായി പുരുഷന്മാരിൽ കാണുന്ന ചില പ്രശ്‌നങ്ങൾ വളരെയെളുപ്പം പരിഹരിക്കാം എന്നാൽ അവ പുരുഷന്മാർ നാണക്കേടോ അഭിമാനക്ഷതമോ ഭയന്ന് പുറത്തുപറയില്ല. അവയെക്കുറിച്ചും അവയ്‌ക്കുള‌ള പരിഹാരത്തെക്കുറിച്ചും പ്രശസ്‌ത ഭിഷദ്വരനായ ഡോ. ചെസ്‌റ്റർ ലാൻ പറയുന്നത് ഇങ്ങനെയാണ്.

പുരുഷന്മാരിൽ സർവസാധാരണമായി കാണുന്ന ആദ്യ പ്രശ്‌നമാണ് ഉദ്ദാരണക്കുറവ്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിൽ 20 ശതമാനം വരെ ഉദ്ദാരണക്കുറവ് പ്രശ്‌നങ്ങൾ നേരിടാമെങ്കിലും പ്രായാധിക്യത്തിനനപസരിച്ച് ഈ അവസ്ഥയിൽ വർദ്ധനവുണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇടയ്‌ക്കിടെ ഉദ്ദാരണക്കുറവ് നേരിട്ടാൽ തീർച്ചയായും വൈദ്യസഹായം തേടണം. 80 വയസിന് മുകളിൽ 86 ശതമാനം പേർക്കും ഉദ്ദാരണക്കുറവുണ്ടാകാം എന്നാണ് പഠനങ്ങൾ പറയുന്നത്.

സാധാരണ പുരുഷന്മാരിൽ ഉദ്ദാരണക്കുറവിനിടയാക്കുന്നത് ഡയബെറ്റിസ്, ഹൈപ്പർ ടെൻഷൻ, പുകവലി. അമിത സമ്മർദ്ദം, സ്‌ട്രെസ് ഇവയൊക്കെയാണ്.

രണ്ടാമത് വലിയ പ്രശ്‌നം ശീഘ്രസ്‌ഖലനമാണ്. ഇത് മൂന്നിലൊരാൾക്ക് നേരിടാവുന്ന പ്രശ്‌നമാണ് ഇതെന്ന് പുരുഷന്മാരിൽ നടത്തിയ പഠനം തെളിയിച്ചു. ആശങ്ക, ശരീരത്തെക്കുറിച്ചുള‌ള മോശംചിന്ത, ലൈംഗിക നിഷ്‌കളങ്കത, ബന്ധങ്ങളിലെ കുഴപ്പം ഇവയെല്ലാം ശീഘ്രസ്‌ഘലനത്തിൽ ഇടയാക്കും. മാനസിക പ്രശ്‌നത്താലോ ഹോർമോൺ വ്യതിയാനത്താലോ ഇങ്ങനെ സംഭവിക്കാം.

സെക്‌സ് ഡ്രൈവിലെ കുറവാണ് മൂന്നാമത് കാരണം. ഉത്‌കണ്‌ഠയോ വിഷാദമോ, ആരോഗ്യപരമോ ആയ കാരണത്താൽ ലൈംഗികബന്ധത്തിൽ ആത്മവിശ്വാസം കുറയുന്ന സാഹചര്യമാണിത്. ഹോർമോൺ പ്രശ്‌നമുണ്ടെങ്കിൽ ടെസ്‌റ്റോസ്‌റ്റെറോൺ മെച്ചപ്പെടാൻ തെറാപ്പികൾ നടത്തണം.സ്വന്തം ഡോക്‌ടറോട് വിശദമായി ഇക്കാര്യങ്ങൾ ച‌‌ർച്ച ചെയ്യുകയാണ് ഇവ മാറാനുള‌ള വഴി.