രാജാ രവി വർമ്മയുടെ 175-ാം ജന്മവാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകി രാജ്യം ആദരിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരം ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.ആർ.രാമവർമ്മ തമ്പുരാൻ, കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഢിക്കു നേരിട്ട് നിവേദനം നൽകിയിട്ടുണ്ട്

ra

കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാല

പൂർ​വ്വ​ ​ത​ല​മു​റ​ക​ളു​ടെ​ ​സം​സ്കാ​ര​വും​ ​മ​ഹി​മ​യും​ ​പ​ക​ർ​ന്നു​ ​ന​ൽ​കി​യ,​ ​രാ​ജ്യ​ത്തി​ന്റെ​ ​പ്രൗ​ഢി​ ​ലോ​ക​ച​രി​ത്ര​ത്തോ​ളം​ ​ഉ​യ​ർ​ത്തി​യ​ ​രാ​ജാ​ ​ര​വി​ ​വ​ർ​മ്മ​ ​എ​ന്ന​ ​അ​തു​ല്യ​പ്ര​തി​ഭ​യു​ടെ​ 175​-ാം​ ​ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന് ​ഇ​നി​ ​മാ​സ​ങ്ങ​ൾ​ ​മാ​ത്രം.​ 1848​ ​ഏ​പ്രി​ൽ​ 29​ ​നാ​യി​രു​ന്നു​ ​രാ​ജാ​ ​ര​വി​വ​ർ​മ്മ​ ​ഭൂ​ജാ​ത​നാ​യ​ത്.​ ​ചി​ത്ര​ശാ​ല​ ​ഉ​ൾ​പ്പ​ടെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ശ്വാ​സ​വും​ ​ക​ര​വി​രു​തും​ ​കാ​ൽ​പ്പാ​ദ​ങ്ങ​ളും​ ​അ​നു​ഗ്ര​ഹീ​ത​മാ​ക്കി​യ​ ​കി​ളി​മാ​നൂ​ർ​ ​കൊ​ട്ടാ​ര​ത്തി​ലെ​ ​ഓ​രോ​ ​ഇ​ട​വും​ ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​സം​സ്കാ​ര​ത്തി​ന്റെ​ ​ഓ​ർ​മ്മ​കു​റി​പ്പു​ക​ളാ​ണ്.
ഈ​ ​ച​രി​ത്ര​ ​സ്മാ​ര​ക​ത്തെ​ ​സം​ര​ക്ഷി​ച്ചും​ ​ആ​ചാ​ര​ങ്ങ​ൾ​ ​കാ​ത്തു​സൂ​ക്ഷി​ച്ചും​ ​മേ​ൽ​നോ​ട്ടം​ ​ന​ട​ത്തി​വ​രു​ന്ന​ ​കൊ​ട്ടാ​ര​ ​ഭാ​ര​വാ​ഹി​ക​ളും,​ ​കു​ടും​ബാം​ഗ​ങ്ങ​ളും,​ ​നാ​ട്ടു​കാ​രും,​ ​രാ​ജാ​ ​ര​വി​ ​വ​ർ​മ്മ​യു​ടെ​ 175​-ാം​ ​ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ ​അ​ദ്ദേ​ഹ​ത്തി​നു​ ​മ​ര​ണാ​ന​ന്ത​ര​ ​ബ​ഹു​മ​തി​യാ​യി​ ​ഭാ​ര​ത​ര​ത്ന​ ​ന​ൽ​കി​ ​രാ​ജ്യം​ ​ആ​ദ​രി​ക്ക​ണ​മെ​ന്നു​ ​അ​തി​യാ​യി​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​കൊ​ട്ടാ​രം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​രാ​മ​വ​ർ​മ്മ​ ​ത​മ്പു​രാ​ൻ,​ ​കേ​ന്ദ്ര​ ​സാം​സ്കാ​രി​ക​ ​മ​ന്ത്രി​ ​ജി.​ ​കി​ഷ​ൻ​ ​റെ​ഡ്ഢി​ക്കു​ ​നേ​രി​ട്ട് ​നി​വേ​ദ​നം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​രാ​ജാ​ ​ര​വി​ ​വ​ർ​മ്മ​ക്കു​ ​ല​ഭി​ക്കു​ന്ന​ ​ബ​ഹു​മ​തി​ ​കി​ളി​മാ​നൂ​ർ​ ​കൊ​ട്ടാ​ര​ത്തി​ലെ​ ​ചി​ത്ര​ശാ​ല​യി​ൽ​ ​സൂ​ക്ഷി​ക്കു​വാ​നും​ ​പൊ​തു​ജ​ന​ങ്ങൾക്ക് ​ ​സ

ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​സൗ​ക​ര്യ​മൊ​രു​ക്കു​വാ​നു​മാ​ണ് ​കൊ​ട്ടാ​ര​ ​അം​ഗ​ങ്ങ​ളു​ടെ​ ​ആ​ഗ്ര​ഹം.
ചി​ത്ര​ര​ച​നയ്​ക്കു​പ​രി​ ​ത​ന്റെ​ ​ക​ല​യി​ലൂ​ടെ,​ ​അ​തി​ൽ​ ​നി​ന്നു​മു​ണ്ടാ​കു​ന്ന​ ​നേ​ട്ട​ങ്ങ​ളി​ലൂ​ടെ​ ​അ​ദ്ദേ​ഹം​ ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​നി​ര​വ​ധി​യാ​ണ്.​ ​
സ്ത്രീ​ ​ശാ​ക്തീ​ക​ര​ണം​ ​എ​ന്ന​തു​ ​ഭാ​ര​ത​ത്തി​ൽ​ ​അ​ധി​കം​ ​മു​ഴ​ങ്ങി​ ​കേ​ൾ​ക്കു​ന്ന​യൊ​രു​ ​വാ​ക്ക​ല്ലാ​തി​രു​ന്ന​ ​കാ​ല​ഘ​ട്ട​ത്തി​ൽ,​ ​സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​കേ​ന്ദ്ര​മാ​ക്കി​ ​ത​ന്റെ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​കു​ടും​ബ​ങ്ങ​ളി​ൽ,​ ​സ​മൂ​ഹ​ത്തി​ൽ​ ​സ്ത്രീ​ക​ളു​ടെ​ ​പ്രാ​ധാ​ന്യ​ത്തെ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടു​വാ​ൻ​ ​അ​ദ്ദേ​ഹം​ ​വ​ള​രെ​ ​അ​ധി​കം​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​അ​ന്ന് ​മ​ദ്രാ​സി​ൽ​ ​ന​ട​ന്ന​ ​ഒരു ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ​ ​'​ശ​കു​ന്ത​ള​യു​ടെ​ ​പ്രേ​മ​ലേ​ഖ​നം​" ​എ​ന്ന​ ​വി​ശ്വ​പ്ര​സി​ദ്ധ​ ​ചി​ത്രം​ ​ഒ​രു​പാ​ട് ​പ്ര​ശം​സ​ ​ഏ​റ്റു​വാ​ങ്ങി.​ ​പ​ല​രും​ ​മോ​ഹ​വി​ല​ ​കൊ​ടു​ത്തു​ ​വാ​ങ്ങാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ ​ആ​ ​ചി​ത്രം​ ​സ്വ​ന്ത​മാ​ക്കി​യ​ത് ​ബ​ക്കി​ങ് ​ഹാം​ ​പ്ര​ഭു​വാ​ണ്.
ഒ​രു​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​വ​സ്ത്ര​ധാ​ര​ണം,​ ​ജീ​വി​ത​രീ​തി,​ ​സം​സ്കാ​രം​ ​ഒ​ക്കെ​ ​തെ​ളി​ഞ്ഞു​ ​നി​ൽ​ക്കു​ന്നു​ ​ഓ​രോ​ ​ര​വി​ ​വ​ർ​മ്മ​ ​ചി​ത്ര​ത്തി​ലും.​ജീ​വ​ൻ​ ​തു​ടി​ക്കു​ന്ന​ ​ആ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ക​ണ്ണോ​ടി​ക്കു​മ്പോ​ൾ​ ​ക​ണ്ടു​ ​പ​രി​ച​യ​മി​ല്ലാ​ത്ത​ ​മ​റ്റൊ​രു​ ​ലോ​ക​ത്തെ​ ​പി​ൻ​ ​ത​ല​മു​റ​ക്കാ​ർ​ക്ക് ​ആ​സ്വ​ദി​ക്കാ​ൻ​ ​സാ​ധി​ക്കും.വ​ര​ക​ളി​ലൂ​ടെ,​ ​ ​വ​ർ​ണ്ണ​ങ്ങ​ളു​ടെ​ ​വി​സ്മ​യം​ ​തീ​ർ​ത്ത ചി​ത്രകാരനാണ് രവി​വർമ്മ. ​ ​സ​ര​സ്വ​തി​ക​ടാ​ക്ഷം​ ​നി​റം​ ​ചാ​ർ​ത്തി​യ​ ​കൈ​വി​ര​ലു​ക​ളി​ലൂ​ടെ​ ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തെ​ ​അ​ന​ശ്വ​ര​മാ​ക്കി​യ​ ​വി​ശ്വ​പ്ര​സി​ദ്ധ​ ​ചി​ത്ര​കാ​രൻ. ​ ​ഭാ​ര​ത​ത്തി​ന്റെ​ ​പ​ര​മോ​ന്ന​ത​ ​സി​വി​ലി​യ​ൻ​ ​ബ​ഹു​മ​തി​യായ ഭാരതരത്ന നൽകി​ ​ ​ അദ്ദേഹത്തെ ​ ​ആ​ദ​രി​ച്ചാ​ൽ​ ​അ​തു​ ​കി​ളി​മാ​നൂ​ർ​ ​എ​ന്ന​ ​കൊ​ച്ചു​ ​നാ​ട്ടി​ൻ​പു​റ​ത്തി​ന്റെ​ ​മാ​ത്രം​ ​അം​ഗീ​കാ​രം​ ​ആ​യി​രി​ക്കി​ല്ല,​ ​മ​റി​ച്ചു​ ​ചി​ത്ര​ക​ല​യ്ക്കും,​ ​ന​മ്മു​ടെ​ ​നാടി​നും ല​ഭി​ക്കു​ന്ന​ ​അം​ഗീ​കാ​രമാവും.

(ലേഖകന്റെ ഫോൺ:9946108371)