rain

തിരുവനന്തപുരം: കേരളത്തിൽ പ്രളയ സാദ്ധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ. തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയ സാദ്ധ്യതയുണ്ടെന്ന് ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഇനിയും മഴ ശക്തമായാൽ മണി മലയാർ, വാമനപുരം, കല്ലട, കരമന,അച്ചൻകോവിൽ, പമ്പ അടക്കമുള്ള നദികളിൽ പ്രളയ സാദ്ധ്യത ഉണ്ടെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും സിനി മനോഷ് വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.