vijay-lokesh

തമിഴ് സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്‌തനായ സംവിധായകനാണ് ലോകേഷ് കനകരാജ്. നാല് സിനിമകളാണ് ലോകേഷിന്റെ സംവിധാനത്തിൽ ഇതുവരെ പുറത്തിറങ്ങിയത്. മാനഗരം, കെെതി, മാസ്റ്റർ, വിക്രം എന്നീ നാല് ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കമലഹാസൻ നായകനായെത്തിയ വിക്രം അഞ്ഞൂറ് കോടിയോളമാണ് നേടിയത്.

ലോകേഷിന്റെ അടുത്ത ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയിൽ ആരംഭിച്ചിട്ട് കുറച്ചധികം നാളുകളായി. വി‌‌ജയ്‌യെ നായകനാക്കിയാകും അടുത്ത ചിത്രമെന്നാണ് സൂചനകൾ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ലോകേഷ്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായായിട്ടായിരിക്കും ഇനി എത്തുകയെന്നും ലോകേഷ് ട്വീറ്റ് ചെയ്‌തു.

'വാരിസി'ന് ശേഷമെത്തുന്ന 'ദളപതി 67' സംവിധാനം ചെയ്യുന്നത് ലോകേഷ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഗ്യാംഗ്‌സ്റ്റർ പശ്ചാത്തലത്തിലാകും ചിത്രം ഒരുങ്ങുക. സാമന്തയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

Hey guys ✨
I'm taking a small break from all social media platforms...
I'll be back soon with my next film's announcement 🔥
Till then do take care all of you..
With love
Lokesh Kanagaraj 🤜🏼🤛🏼

— Lokesh Kanagaraj (@Dir_Lokesh) August 1, 2022