mahua-moitra

ന്യൂ‌ഡൽഹി: വിലക്കയറ്റവുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര തന്റെ ബാഗ് മറച്ചുവയ്ക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു.

തൃണമൂൽ എംപിയായ കക്കോലി ഘോഷ് ദസ്‌തിദാർ വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മഹുവ മൊയ്‌ത്ര ഇരിക്കുന്ന ബെഞ്ചിൽ നിന്ന് തന്റെ ബാഗ് മേശയ്ക്കടിയിലേയ്ക്ക് മാറ്റുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ലൂയിസ് വിൽട്ടൺ ബാഗ് മഹുവ മൊയ്‌ത്ര ബോധപൂർവം ഒളിപ്പിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. ട്വിറ്ററിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. വിലക്കയറ്റത്തിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കുന്ന തൃണമൂൽ എംപിയ്ക്ക് ഇത്രയും വിലകൂടിയ ബാഗ് ഉപയോഗിക്കാൻ എങ്ങനെ കഴിയുന്നു എന്നാണ് ബിജെപി അനുകൂലികൾ കമന്റ് ചെയ്യുന്നത്.

As the issue of "mehengai" is raised, somebody's Louis Vuitton bag quickly slides under the bench. pic.twitter.com/Rtra8qsBEt

— Ajit Datta (@ajitdatta) August 1, 2022