
കാട്ടു മൃഗങ്ങളുടെ നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇര പിടിക്കുന്നതും, പരസ്‌പരം സ്നേഹിക്കുന്നതും, ആപത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതുമെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ പുറത്തുവിടാറുമുണ്ട്. ഇപ്പോഴും അത്തരത്തിലൊരു ദൃശ്യം സോഷ്യൽ മീഡിയയുടെ മനംകവരുകയാണ്.
ആനയ‌്ക്ക് ചക്കപ്പഴം വളരെ ഇഷ്‌ടമുള്ള ഭക്ഷണമാണ്. പലപ്പോഴും കേരളത്തിൽ ചക്ക സീസൺ ആകുമ്പോൾ വനപ്രദേശത്തിന് ചുറ്റുമുള്ള കൃഷിയിടങ്ങളിൽ കാട്ടാനകളുടെ ഭീഷണി ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വലിയ ഉയരുമുള്ള പ്ളാവിന്റെ മുകളിലുള്ള ചക്കപ്പഴങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള കൊമ്പന്റെ പ്രയത്നമാണ് ഐ എ എസ് ഓഫീസറായ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവച്ചത്.
Jackfruit is to Elephants what Mangoes are to humans.. and the applause by humans at the successful effort of this determined elephant to get to Jackfruits is absolutely heartwarming 😝
— Supriya Sahu IAS (@supriyasahuias) August 1, 2022
video- shared pic.twitter.com/Gx83TST8kV
പ്ളാവിന്റെ കൊമ്പ് കുലുക്കി ചക്ക മറിച്ചിടാൻ പല തവണ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ പിൻ കാലുകളിൽ ഉയർന്നുനിന്ന് മുൻ കാലുകൾ മരത്തിൽ ചവിട്ടിക്കയറി തുമ്പികൈ നീട്ടി ചക്കകൾ ചുറ്റിവലിച്ച് താഴേക്ക് ഇടുകയായിരുന്നു. കൊമ്പന്റെ പരിശ്രമം പ്രദേശവാസികളാണ് വീഡിയോയിൽ പകർത്തിയത്.