
കോഴിക്കോട്: യുവ എഴുത്തുകാരിയെ പീഡിപ്പിച്ച കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ഉപാധികളില്ലാതെ ജാമ്യം നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് സിവിക് ചന്ദ്രനെതിരായ പരാതി.
ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് സിവിക് ചന്ദ്രനെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ ആക്രമണം തടയാനുള്ള നിയമം അനുസരിച്ച് കേസുള്ളപ്പോൾ മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് യുവതിയുടെ അഭിഭാഷകർ വാദിച്ചിരുന്നു.
കൂടാതെ സിവിക് ചന്ദ്രനെതിരെ മറ്റൊരു യുവതി നൽകിയ പരാതിയുടെ രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. 2020 ഫെബ്രുവരി 18 ന് നന്തി ബീച്ചിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ചാണ് മറ്റൊരു സ്ത്രീ പരാതി നൽകിയത്.