
മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുമ്പോഴൊക്കെ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം ഇരുവരുമൊന്നിച്ച ചിത്രമാണ് 'ട്വല്‍ത്ത് മാന്‍'. സൂപ്പർ ഹിറ്റ് കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രമായ 'റാം' അണിയറയിൽ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ ദൃശ്യം 3യെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. സൂപ്പർഹിറ്റ് ചിത്രമായ 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2'വിന് മൂന്നാം ഭാഗം വേണമെന്ന് ആരാധകർ ഏറെ നാളായി ആവശ്യപ്പെടുകയാണ്.
ഓഗസ്റ്റ് 17 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഫാൻ മെയിഡ് പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാവുകയാണ്. നേരത്തെ രണ്ടാം ഭാഗം പുറത്തുവന്നപ്പോൾ തന്നെ മൂന്നാം ഭാഗത്തെക്കുറിച്ച് ജീത്തു ജോസഫ് സൂചനകൾ നൽയിരുന്നു.
സോഷ്യൽ മീഡിയയിൽ ആന്റണി പെരുമ്പാവൂർ പങ്കുവച്ച കുറിപ്പാണ് പ്രതീക്ഷകൾ വർദ്ധിപ്പിക്കാൻ കാരണമായത്. 17ന് ഒരു അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്നാണ് ആന്റണി ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ദൃശ്യം 3യെക്കുറിച്ചാണോ അതോ ബറോസിന്റെ റിലീസ് വിവരമാണോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എമ്പുരാന്റെ അപ്‌ഡേറ്റാണോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
Announcement coming soon on 17th August.
— Antony Perumbavoor (@antonypbvr) August 15, 2022