
പല സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി നമ്മുടെ അടുക്കളയിലും വീട്ടുതൊടിയിലും തന്നെ ഉണ്ട്. അത്തരത്തിൽ നിരവധി പേരുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ് ഉപ്പൂറ്റിയിലെ വിണ്ടുകീറൽ. ഇത് മാറാൻ നല്ലൊരു ഒറ്റമൂലി നമ്മുടെ വീട്ടിൽ തന്നെയുണ്ട്. എന്താണെന്നല്ലേ?
ഇളംചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ അതിൽ മുക്കിവയ്ക്കണം. ഇരുപത് മിനിട്ട് വരെ ഇങ്ങനെ ചെയ്യുക. ശേഷം കാൽ തുടച്ച് മോയ്സ്ചുറൈസർ പുരട്ടുക. ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. എന്നിട്ടും പ്രശ്നം മാറിയില്ലെങ്കിൽ ഡോക്‌ടറെ കണ്ട്, ചികിത്സ തേടുക.
അഴുക്ക് കളയാനായി കല്ലിൽ കാല് ഉരയ്ക്കുന്നവരുണ്ട്. ഇത് കാൽപാദം പരുക്കനാകാൻ കാരണമാകും. ഇങ്ങനെ ചെയ്യാറുണ്ടെങ്കിൽ അത് നിർബന്ധമായും ഒളിവാക്കുക. കുളി കഴിഞ്ഞ് മോയ്സ്ചുറൈസർ പുരട്ടുന്നത് കാൽ പാദങ്ങൾ വരണ്ടിരിക്കുന്ന അവസ്ഥ ഇല്ലാതാക്കും. മോയ്സ്ചുറൈസർ ഇല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കണം.