lemon-rice

വ്യത്യസ്ത തരത്തിലുള്ള ആഹാരങ്ങൾ കഴിക്കാനും പരീക്ഷിക്കാനും ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. അത് പെട്ടെന്ന് തയാറാക്കാവുന്നവയാണെങ്കിൽ കൂടുതൽ ഇഷ്ടവുമാണ്. എന്നാൽ നമ്മുക്ക് പെട്ടെന്ന് തയാറാക്കാവുന്ന ഒരു വിഭവം പരിചയപ്പെട്ടാല്ലോ.

ജോലിക്കു പോകുന്നവർക്കും ദൂരെ യാത്ര ചെയ്യുന്നവർക്കും ഞൊടിയിടയിൽ തയാറാക്കാവുന്ന രുചികരമായ വിഭവമാണ് ലെമൺ റൈസ്. ചോറിനോട് താത്പര്യം ഇല്ലാത്തവർക്കും പരീക്ഷിക്കാവുന്ന വിഭവമാണിത്. ഉച്ചഭക്ഷണമായി മാത്രമല്ല വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് വേഗം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണമായും ലെമൺ റൈസ് ഉപയോഗിക്കാം. വിറ്റമിൻ സി അടങ്ങിയതിനാൽ ഈ മഴക്കാലത്ത് രോഗങ്ങളിൽ നിന്ന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ലെമൺ റൈസ് സഹായിക്കും.

ചേരുവകൾ

തയാറാക്കുന്ന വിധം

ഒരു പാനിൽ മീഡിയം ഫ്ലെയ്മിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. നിലക്കടലയും, കശുവണ്ടിയും വറുത്ത് മാറ്റിയതിനുശേഷം എണ്ണയിൽ കടുകും,​ ജീരകവുമിട്ട് പൊട്ടിക്കുക. അതിന് ശേഷം കടല, ഉഴുന്ന് പരിപ്പ്, എന്നിവയിട്ട് മൂപ്പിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെള്ളുത്തുള്ളി, വറ്റൽ മുളക്, കറിവേപ്പില ഇട്ട് വഴണ്ടു വരുമ്പോൾ മഞ്ഞൾപ്പൊടി,​ കായപ്പൊടി, ആവശ്യത്തിന്​ ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക തുടർന്ന് നാരങ്ങ നീര് ഒഴിച്ച് ഇളക്കിയതിന് ശേഷം ചോറിട്ട് നന്നായി മിക്സ് ചെയ്യുക. കൂടെ നിലക്കടലയും,​ കശുവണ്ടിയും ചേർത്തിളക്കി ചൂടോടെ വിളമ്പാം.