മരണക്കുളം എന്ന് കേട്ടിട്ടുണ്ടോ? ഏതൊരു ജീവി നീന്തി എത്തിയാലും ജീവനെടുക്കുന്ന ഭീകര ജലാശയത്തെ കുറിച്ച് അറിയാമോ? കേൾക്കുമ്പോൾ അൽപം പേടി തോന്നും. എന്നാൽ അങ്ങനെ ഒരു സ്ഥലമുണ്ട്. ചെങ്കടലിന്റെ അടിത്തട്ടിലായി ആണ് ഇപ്പോൾ ഈ കുളം കണ്ടെത്തിയിരിക്കുന്നത്.

മിയാമി സർവ്വകലാശാലയിലെ ശാസ്ത്രഞ്ജരുടെ ഒരു സംഘമാണ് ഈ കുളം കണ്ടെത്തിയത്. ഈ കുളം മനുഷ്യർക്ക് മാത്രമല്ല കടൽ ജീവികൾക്കും ഒരു പോലെ മാരകമാണ്. കടുത്ത ഉപ്പു രസമാർന്നതാണ് ഇതിന്റെ വെള്ളം. ഓക്സിജന്റെ സാന്നിധ്യവും ഇതിലില്ല.