var

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ന്നാ താൻ കേസ് കൊട് ആഗസ്റ്റ് 11ന് തിയേറ്ററിൽ. തമിഴ്നടി ഗായത്രി ശങ്കറാണ് നായിക. ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം രാകേഷ് ഹരിദാസ്, ചിത്ര സംയോജനം മനോജ് കണ്ണോത്ത് .എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിക്കുന്നു.