malabar
മലബാർ ഗോൾഡ് ആന്റ് ഡയമ്‌സ് ബംഗ്ലാദേശിലെ മൊഡോപൂരിൽ ആരംഭിക്കുന്ന ആഭരണ നിർ1/2ാണ കേന്ദ്ര ത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ ബംഗ്ലാദേശിലെ നിറ്റോൾ നിലോയ് ഗ്രൂ പ്പ് ചെയർമാ3 അബ്ദുൽ മത്ലൂബ് അഹ്മദ് സംസാരിക്കുന്നു. ശിലാസ്ഥാപന കർ1/2ം നിർവ്വഹി ച്ച ബംഗ്ലാദേശ് ഇ3വെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാ3 എം.ഡി സിറാസുൽ ഇസ്‌ലാം, മലബാർ ഗോൾഡ് ആന്റ് ഡയമ്‌സ് ഫിനാ3സ് ഡയറക്ടർ അമീർ സി.എം.സി, മലബാർ ഗോൾഡ് ആന്റ് ഡയമ്‌സിന്റെയും നിറ്റോൾ നിലോയ് ഗ്രൂപ്പിന്റെയും മാനേജ്‌മെന്റ് ടീം അംഗങ്ങൾ എന്നിവർ സമീപം.

കോഴിക്കോട്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ബംഗ്ലാദേശിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ബംഗ്ലാദേശിൽ വ്യത്യസ്ത സംരംഭങ്ങളുള്ള പ്രമുഖ ബിസിനസ് സ്ഥാപനമായ നിറ്റോൾ നിലോയ് ഗ്രൂപ്പുമായി സഹകരിച്ച് ബംഗ്ലാദേശിലെ മൊഡോപൂരിൽ പുതിയ ആഭരണ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിന് തുടക്കമിട്ടു. ബംഗ്ലാദേശ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് അതോറിട്ടി​ എക്സിക്യൂട്ടീവ് ചെയർമാൻ എം.ഡി സിറാസുൽ ഇസ്ലാം നിർമ്മാണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. നിറ്റോൾ നിലോയ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ മത്‌ലൂബ് അഹ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഫിനാൻസ് ഡയറക്ടർ അമീർ സി.എം.സി, ഇരു സ്ഥാപനങ്ങളുടെയും മാനേജ്‌മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു.

നിറ്റോൾ നിലോയ് ഗ്രൂപ്പുമായി സഹകരിച്ച് സ്ഥാപിക്കുന്ന ആഭരണ നിർമ്മാണ കേന്ദ്രം മലബാർ ഗോൾഡ്
ആൻഡ് ഡയമണ്ട്സിന്റെ ബംഗ്ലാദേശിലെ ആദ്യ സംരംഭമാണ്. ബംഗ്ലാദേശിൽ ബ്രാൻഡിന്റെ പ്രയാണം ആരംഭിക്കുന്നതിൽ ഏറെ സന്തോഷവാനാണെന്നും നിറ്റോൾ നിലോയ് ഗ്രൂപ്പ് തങ്ങളുടെ പങ്കാളിയായതിൽ ഏറെ സന്തോഷമുണ്ടെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.

ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കാൻ ഉദ്ദേശിക്കുന്ന നിർമ്മാണ കേന്ദ്രത്തിൽ

സി​. എൻ.സി​ കട്ടിംഗ്, മാലകൾ, പാദസരങ്ങൾ, മോതിരങ്ങൾ, വളകൾ, 22 കാരറ്റ്, 24 കാരറ്റ് സ്വർണ നാണയങ്ങൾ,
ഡയമണ്ട് സെറ്റിങ്ങ് എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങൾ നിർമ്മിക്കുന്നതിനായി വിവിധ വിഭാ
ഗങ്ങൾ ഉണ്ടാകും.
നിർമ്മാണ യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പ്രധാനമായും കയറ്റുമതിയിൽ കേന്ദ്രീകരിക്കുകയും
പ്രത്യേകിച്ച് പ്രാദേശിക കരകൗശല തൊഴിലാളികൾക്ക് നിരവധി തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുമെന്ന്
നിറ്റോൾ നിലോയ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ മത്ലൂബ് അഹ്മദ് പറഞ്ഞു.
വിശ്വാസത്തിന്റെയും ഗുണനിലവാരത്തിന്റെയും പര്യായമായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്
ബ്രാൻഡുമായി സഹകരിച്ച് ജ്വല്ലറി മേഖലയിലേക്ക് ഞങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൽ ഏ
റെ സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് നിലവിൽ 10 രാജ്യങ്ങളിലായി 285ലേറെ ഷോറൂമുകളുണ്ട്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർഈസ്റ്റ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഓഫീസുകളും ഡിസൈൻ സെന്ററുകളും കൂടാതെ 14 നിർമ്മാണ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

..........................................................

200

200 കോടി രൂപയാണ് ആഭരണ നിർമ്മാണ കേന്ദ്രത്തിനായി നിക്ഷേപിക്കുന്നത്

6,000

പ്രതിവർഷം 6,000 കിലോഗ്രാം സ്വർണം ഉത്പാദിപ്പിക്കാൻ

പുതിയ നിർമ്മാണ കേന്ദ്രത്തിലൂടെ
സാദ്ധ്യമാകും.

250

ഏകദേശം 250 പുതിയ തൊഴിലവസരങ്ങൾ

സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ