ss

തിരുവനന്തപുരം: ഹിന്ദി സാഹിത്യ രചയിതാക്കൾക്കുള്ള ആചാര്യ ആനന്ദഋഷി സാഹിത്യ പുരസ്കാരത്തിന് ഡോ. കെ.സി. അജയകുമാർ തെരഞ്ഞെടുക്കപ്പെട്ടു. 31,​000 രൂപയും പ്രശസ്തിഫലകവും ഉൾപ്പെടുന്ന പുരസ്കാരം ആചാര്യ ആനന്ദഋഷി സാഹിത്യനിധി അദ്ധ്യക്ഷൻ സുരേഷ് ബോഹറ,​ സെക്രട്ടറി സുരേഷ് ജയിൻ എന്നിവർ അജയകുമാറിന്റെ തിരുമലയിലെ വീട്ടിലെത്തി സമ്മാനിച്ചു. ടാഗോർ ഏക്‌ ജീവനി, ആദിശങ്കരം, കാളിദാസൻ, സത്യവാൻ സാവിത്രി എന്നീ നോവലുകൾ പരിഗണിച്ചാണ് അവാർഡ്. പത്തനംതിട്ട കുമ്പനാട് കടപ്ര സ്വദേശിയായ അജയകുമാർ കേന്ദ്ര സാഹിത്യ അക്കാഡമി വിവർത്തന പുരസ്കാരവും വിശ്വഹിന്ദി സമ്മാനവും നേടിയിട്ടുണ്ട്.