astrology

അശ്വതി- അശ്വതി നക്ഷത്രത്തിന് ചിങ്ങം ഒന്ന് പിറക്കുന്നതോടു കൂടി ജീവിതത്തിൽ ഉയർച്ച വന്നുചേരും. സാമ്പത്തിക ലാഭവും ജോലിയിൽ ഉയർച്ചയും ഇവർക്കു വന്നുചേരും. എന്നാൽ കൂട്ടുകച്ചവടം ഇവർക്ക് ഗുണം ചെയ്യുന്നതല്ല. പുതിയ ബിസിനസ് ആരംഭിക്കുന്നത് നല്ലതാണ്, അത് ഒറ്റയ‌്ക്ക് ആകണമെന്ന് മാത്രം. പുതിയ വാഹനം വാങ്ങുന്നതിനും വീട് വയ‌്ക്കുന്നതിനും അശ്വതി നക്ഷത്രക്കാർക്ക് ഈ വർഷം ഗുണകരമാണ്. ചതിവ് പറ്റാൻ സാദ്ധ്യതയുള്ളതിനാൽ ശത്രുക്കളെ സൂക്ഷിക്കുക. മഹാദേവനെ ഭജിക്കുന്നതും, ഭഗവതിക്ക് പുഷ്‌പാഞ്ജലി നടത്തുന്നതും, ശ്രീകൃഷ്‌ണന് തൃക്കൈ വെണ്ണ സമർപ്പിക്കുന്നതും ഉത്തമം.

ഭരണി- ഈ വർഷം ഭരണി നാളുകാർക്ക് ഉത്തമമാണ്. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും, വിദ്യാഭ്യാസ രംഗത്തും ഉയർച്ച ഉണ്ടാകും. ഗൃഹം വാങ്ങുന്നതിനോ, നിർമ്മിക്കുന്നതിനോ സാദ്ധ്യതയുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്ര ശുഭകരമായ സമയല്ല. സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്. ശാസ്താവിന് നീരാജനം വഴിപാട് നടത്തുന്നതും ഉത്തമം.

തിരുവാതിര- ഈ വർഷം പൊതുവെ ഗുണകരം. തൊഴിൽ മേഖലയിൽ ഉയർച്ചയും സാമ്പത്തിക നേട്ടവുമുണ്ടാകും. ഭാഗ്യക്കുറിയടിക്കാൻ സാദ്ധ്യതയും കാണുന്നുണ്ട്. നിയമപരമായ ആനുകൂല്യങ്ങൾ വന്നുചേരും. ദുർഗാ ദേവിക്ക് വിളക്ക് സമർപ്പിക്കുന്നതും, ഹനുമാൻ സ്വാമിക്ക് വെറ്റില സമർപ്പിക്കുന്നതും ഉത്തമം.

പുണർതം- ഈ വർഷം പുണർതം നക്ഷത്രക്കാർക്ക് ഗുണാനുഭവം ഏറെയാണ്. ഏതെങ്കിലും അസുഖത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ രോഗശാന്തി പ്രതീക്ഷിക്കാം. തൊഴിൽ, സാമ്പത്തിക മേഖലകളിൽ ഉയർച്ചയുണ്ടാകും. ചതി പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗണപതിഹോമം നടത്തുന്നതും, ശ്രീകൃഷ്‌ണന് വെണ്ണ സമർപ്പിക്കുന്നതും, ശിവക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമം.

ഉത്രം- ഭാഗ്യാനുഭവങ്ങളുണ്ടാകും. തൊഴിൽ മേഖലയിൽ ചില പ്രശനങ്ങളുണ്ടാകുമെങ്കിലും പൊതുവെ നല്ലതാണ്. കടം നൽകാതിരിക്കാൻ ശ്രദ്ധിക്കുക. സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. ശ്രീകൃഷ്‌ണന് തുളസി മാല സമർപ്പിക്കുക, നാഗപ്രീതി വരുത്തുക.

ഇതുകൂടാതെ ചിത്തിര, ചോതി, വിശാഖം, മൂലം, എന്നീ നക്ഷത്ര ജാതർക്കും ചിങ്ങം ഒന്നു മുതൽ ഭാഗ്യം കടാക്ഷിക്കും.