
അജയ് ദേവ് ഗൺ നായകനാവുന്ന സിങ്കം സീരിസിലെ മൂന്നാമത്തെ ചിത്രം അടുത്തവർഷം ആരംഭിക്കും. സർക്കസ് എന്ന ചിത്രം പൂർത്തിയാക്കിയശേഷം സംവിധായകൻ രോഹിത് ഷെട്ടി സിങ്കം 3 യുടെ ജോലികളിൽ പ്രവേശിക്കും. 2011 ൽ ആണ് അജയ് ദേവ് ഗണ്ണിനെ നായകനാക്കി സിങ്കം ഒന്നാംഭാഗം രോഹിത് ഷെട്ടി സംവിധാനം ചെയ്തത്.
2014 ൽ രണ്ടാം ഭാഗമായ സിങ്കം റിട്ടേൺഡ് റിലീസ് ചെയ്തു. സൂര്യ തമിഴിൽ അഭിനയിച്ച മികച്ച വിജയം നേടിയ സിങ്കം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഇത്. കാർത്തിയുടെ കൈദിയുടെ ബോളിവുഡ് ജോലിയിലാണ് അജയ് ദേവ് ഗൺ. ചിത്രത്തിന്റെ നായകനും സംവിധായകനും അജയ് ദേവ് ഗൺ ആണ്.