photo

മഴ രൂക്ഷഭാവം പ്രാപിച്ചതോടെ സംസ്ഥാനം ആശങ്കയിലാണ്. നമ്മുടെ യാത്രകൾ മാത്രമല്ല, മഴക്കാല മീൻപിടുത്തമെന്ന വിനോദം കൂടി ഒഴിവാക്കേണ്ട സാഹചര്യമാണ് നിലനില്ക്കുന്നത്. കടൽക്കരയിലും പുഴയോരങ്ങളിലുമെല്ലാം കൂട്ടത്തോടെ ചൂണ്ടയിടാനിറങ്ങുന്ന നിരവധി പേരുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പറക്കുന്നുണ്ട്. സ്വന്തം ജീവൻ പന്താടുന്ന ഇത്തരം പ്രവൃത്തികൾ വിവേകമുള്ളവരുടെ ലക്ഷണമല്ല. മഴയത്ത് കടലോരങ്ങളിലെയും പുഴയോരങ്ങളിലെയും പാറക്കെട്ടുകളിൽ നിന്ന് ആധുനിക രീതിയിലുള്ള ചൂണ്ടകൾ ഉപയോഗിച്ച് മീൻപിടിക്കുന്ന ചെറുപ്പക്കാരെയും കാണുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ, ഏറ്രവും സുരക്ഷിതമായ റൂട്ടുകൾ തിരഞ്ഞെടുത്ത് മാത്രമേ യാത്ര ചെയ്യാവൂ എന്ന മുന്നറിയിപ്പുകളും പലരും അവഗണിക്കുകയാണ്. ബൈക്ക് യാത്രക്കാരും ഈ സമയത്ത് അതിസാഹസികത ഉപേക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണി

ക്കരുത്.

കെ. പാർത്ഥസാരഥി

ചെങ്ങന്നൂർ