
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഓഗസ്റ്റ് 3 - 1197 കർക്കടകം 18 - ബുധനാഴ്ച.
(വൈകുന്നേരം 6 മണി 23 മിനിറ്റ് 18 സെക്കന്റ് വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം) 
അശ്വതി: ചെലവ് വിചാരിച്ചതിലധികം ഉയരുവാന്‍ ഇടയുണ്ട്, തൊഴില്‍ സംബന്ധമായി ശത്രുക്കളുടെ ശല്യങ്ങൾ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്, കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടക്കാത്തത്തില്‍ മാനസികമായി പ്രയാസങ്ങൾ അനുഭവപ്പെടും.
ഭരണി: ധനനഷ്ടം, മാനഹാനി ഇവ പറയാമെങ്കിലും ഈശ്വരാധീനം ഉള്ളതിനാൽ ദോഷഫലങ്ങള്‍ കുറഞ്ഞിരിക്കും, ബന്ധുക്കളുടെ അനാവശ്യമായ ഇടപെടലുകള്‍ കുടുംബത്തിൽ അലോസരങ്ങള്‍ സൃഷ്ടിച്ചേക്കാം.
കാര്‍ത്തിക: വ്യാപാരങ്ങളിലൂടെ ലാഭം ഉണ്ടാകും, ശത്രുക്കളുടെമേല്‍ വിജയം വരിക്കുവാന്‍ സാധിക്കും, ജീവിത പങ്കാളിയുടെ സഹകരണത്തോടെ കുടുംബത്തില്‍ പല കാര്യങ്ങള്‍ക്കും പരിഹാരങ്ങള്‍ കണ്ടെത്തും.
രോഹിണി: വിവാഹ ആലോചനകള്‍ക്ക് അനുകൂല തീരുമാനങ്ങൾ ഉണ്ടായേക്കും, മുൻകാല സുഹൃത്തുക്കളുമായി വീണ്ടും ബന്ധപ്പെടാൻ അവസരം ലഭിക്കും, ഭക്ഷണക്രമവും ദൈനംദിന ദിനചര്യയും മെച്ചപ്പെടുത്തുകയും ചെയ്യണം.
മകയിരം: ജോലിരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും, ബന്ധുജനങ്ങളുമായി ആഘോഷങ്ങളില്‍ പങ്കെടുക്കും, അവിചാരിതമായി ധനം വന്നു ചേരുമെങ്കിലും അധിക ചെലവുകൾ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്.
തിരുവാതിര: രോഗങ്ങളില്‍ നിന്ന് ശാന്തി ലഭിക്കും. കര്‍മ്മരംഗത്ത് പ്രമോഷന്‍ കിട്ടുവാനുള്ള സാധ്യത കാണുന്നുണ്ട്, വിവാഹാലോചാനകള്‍ക്കും, വിവാഹം ഉറപ്പിക്കുന്നതിനും സാധ്യത കാണുന്നു. വിവാഹിതര്‍ക്ക് പങ്കാളിയുമായി വിനോദ യാത്രയ്ക്ക് യോഗം.
പുണര്‍തം: തൊഴില്‍ രംഗത്ത് ഉന്നതരുടെ പ്രശംസയ്ക്ക് പാത്രമാകും, ധന ലാഭമുണ്ടാകും, ദൈവാധീനമുള്ള സമയമായതുകൊണ്ട് എല്ലാ കാര്യങ്ങളിലും അനുകൂലത തരുന്നതാണ്.
പൂയം: വാഹനങ്ങളില്‍ നിന്ന് ലാഭമുണ്ടാകുവാനുള്ള സാധ്യതയുണ്ട്, ജീവിത പങ്കാളിയില്‍ നിന്ന് വളരെ നല്ല ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം, തൊഴിൽ രംഗത്ത് മനശ്ചാഞ്ചല്യം മാറി പുതിയ പാതയിലൂടെ സഞ്ചാരം ആരംഭിക്കും.
ആയില്യം: തൊഴില്‍ സംബന്ധമായി കുറച്ചു അനുകൂലമാണെങ്കിലും ധനനഷ്ടം ഉണ്ടാകാതെയും അമിതചെലവ് ഉണ്ടാകാതെയും ശ്രദ്ധിക്കേണ്ടതാണ്, സംസാരത്തില്‍ മിതത്വം പ്രകടിപ്പിക്കണം, കുടുംബാന്തരീക്ഷം അനുകൂലമാകും, എല്ലാക്കാര്യത്തിലും ഇണയുടെ പിന്തുണ ലഭിക്കും.
മകം: മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് ഉള്ളതിനാൽ ജോലിസ്ഥലത്തും വീട്ടിലും സങ്കീർണ്ണമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായകരമാകും, കുടുംബ ബിസിനസുമായി ബന്ധമുള്ളവർക്ക് മുതിർന്നവരുടെ പൂർണ പിന്തുണ ലഭിക്കും, ജോലിയുമായി ബന്ധപ്പെട്ട യാത്രകൾക്ക് അനുകൂലമായിരിക്കും.
പൂരം: മിക്ക ജോലികളും ഉത്സാഹത്തോടെ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും. ആയതിനാൽ മേലുദ്യോഗസ്ഥർ അഭിനന്ദിക്കും, വീട്ടിൽ അതിഥികളുടെ പെട്ടെന്നുള്ള സന്ദർശനം ഉണ്ടാകാം, പുതിയ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പങ്കാളികളുമായി നല്ല ബന്ധം നിലനിർത്തുക.
ഉത്രം: പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവർക്ക് പങ്കാളികളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വരും, നിരന്തരമായ കുടുംബ തർക്കം കാരണം ഇണയുമായുള്ള ബന്ധം തകരാറിലാകും, വിദ്യാർത്ഥികൾക്ക് അധിക സമ്മർദ്ദം ഏറും. അത് കാരണം വിദ്യാപരമായ പ്രകടനത്തെ തടസ്സപ്പെടുത്തും.
അത്തം: കരിയറിൽ അമിതമായി മത്സരിക്കരുത്, അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് തിരിച്ചടി ആയേക്കാം, അനിഷ്ട സംഭവങ്ങൾ കാരണം കുടുംബാന്തരീക്ഷത്തിൽ അസ്വസ്‌ഥതകൾ സൃഷ്ടിക്കപ്പെടും, ജോലിസ്ഥലത്ത് ആരെയും അന്ധമായി വിശ്വസിക്കരുത്.
ചിത്തിര: പ്രിയപ്പെട്ടവരുടെ അനിശ്ചിത സ്വഭാവം കാരണം നിരാശ തോന്നിയേക്കാം, പല തരത്തിലുള്ള അശ്രദ്ധകൊണ്ട് സാമ്പത്തിക നഷ്ടത്തിന് ഇടയാകും, അപ്രതീക്ഷിത ചെലവുകൾ നേരിടേണ്ടി വന്നേക്കാം, ജോലിയിൽ ഒരു മാറ്റം ഉണ്ടായേക്കാം, ജോലിസ്ഥലത്ത് അധിക ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടി വരും.
ചോതി : വിദ്യാർത്ഥികൾക്ക് എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനാൽ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും, അടുത്ത ബന്ധുവിന് വ്യക്തിപരമായ കാര്യങ്ങളിൽ സാമ്പത്തിക സഹായം നൽകേണ്ടി വരും, തീരുമാനങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.
വിശാഖം: ഏതെങ്കിലും തരത്തിലുള്ള കിംവദന്തികളിൽ അകപ്പെടരുത്, ജോലി സംബന്ധമായ നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്, പ്രൊഫഷണലുകൾക്ക് ഹ്രസ്വ ദൂര യാത്രകൾ വേണ്ടി വരും, വിവിധ സ്രോതസ്സുകളിൽ നിന്നുള്ള അധിക പണത്തിന്റെ വരവോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
അനിഴം: സഹകരണ മനോഭാവത്തോടെ പെരുമാറുന്നതിനാൽ കുടുംബത്തിൽ സന്തുലിതാവസ്ഥ സ്ഥാപിക്കാൻ കഴിയും, ആത്മാർത്ഥ സുഹൃത്തുക്കൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കുഴപ്പങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കും, ഏജൻസി പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പുതിയ ഉപഭോക്താക്കളെ നേടാനാകും.
കേട്ട: നിലവിലുള്ള ജോലി മാറ്റാനും പുതിയ അനുയോജ്യമായ അവസരങ്ങൾ തേടാനുമുള്ള സമയമാണ്, കുടുംബാംഗങ്ങൾ സാമ്പത്തികമായി സഹായിക്കും, വിദ്യാർത്ഥികൾക്ക് അവരുടെ ലക്ഷ്യങ്ങൾ നേടാൻ കഴിയും, ജീവകാരുണ്യ പ്രവർത്തനങ്ങളോ സാമൂഹിക പ്രവർത്തനങ്ങളോ ചെയ്യും.
മൂലം: കുടുംബ ജീവിതത്തിൽ മറ്റുള്ളവരുടെ ഇടപെടലുകളിൽ നല്ല കരുതൽ വേണം, ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കും, അനുയോജ്യമായ ആലോചനകള്‍ വരുകയും വിവാഹിതര്‍ക്ക് ഉത്കൃഷ്ടമായ അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും, ജോലിയില്‍ പുരോഗതി കൈവരിക്കും.
പൂരാടം: അധികജോലിയാൽ ജീവിതത്തിലെ സമാധാനത്തിനെ ബാധിച്ചേക്കാവുന്ന ജോലിഭാരത്തിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകും, ക്ഷമയോടെ സമീപിച്ചാൽ ഏത് പ്രശ്നവും പരിഹരിക്കാൻ കഴിയും, കര്‍മ്മ രംഗത്ത് അഭിവൃദ്ധിയുണ്ടാകും, ബുദ്ധിപരമായി നിക്ഷേപങ്ങള്‍ നടത്തും.
ഉത്രാടം: ബിസിനസ് പങ്കാളിയുമായി വളരെ നല്ല ബന്ധത്തിൽ തുടരാൻ സാധിക്കും, പ്രണയകാര്യങ്ങള്‍ അനുകൂലമാകും, വിവാഹ ആലോചനകളില്‍ പുരോഗതിയുണ്ടാകും, അവസരോചിതവും ബുദ്ധിപരവുമായ സംസാരം ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
തിരുവോണം: വിദേശത്ത് ജോലി ചെയ്യുന്നവർ എല്ലാരംഗത്തും കുറച്ച് ശ്രദ്ധ പുലര്‍ത്തേണ്ടതാണ്, ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ പെടാതെ ശ്രദ്ധിക്കണം, പുതിയ സംരംഭങ്ങളില്‍ എടുത്ത് ചാടരുത്, ഈശ്വരാധീനം ഉള്ളതിനാൽ കാര്യമായ അരിഷ്ടതകള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.
അവിട്ടം: ധനം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിച്ചു ചെലവഴിക്കണം, ആരോഗ്യപരമായ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്, വരവ് അറിയാതെ ചെലവ് ചെയ്യുന്നത് ഭാവിയില്‍ കുഴപ്പങ്ങളിലേയ്ക്ക് നയിക്കും, ക്ഷിപ്രകോപം നിയന്ത്രിക്കണം, വിവാഹാലോചനകൾ വരുമെങ്കിലും കാര്യവിഘ്‌നം അനുഭവപ്പെടും.
ചതയം: ശത്രുക്കള്‍ കൂടുവാനുള്ള സാധ്യതയുണ്ട്. കൂട്ടത്തിൽ മറ്റുള്ളവര്‍ നിങ്ങളുടെ പെരുമാറ്റങ്ങൾ തെറ്റിദ്ധരിക്കുവാനും ഇടയുള്ളതിനാൽ സൂക്ഷിക്കണം, സുഹൃത്തുക്കളിൽ ചിലർ വിരോധികൾ ആകാൻ സാധ്യതയുണ്ട്, നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ശരിയായ അവസരത്തിനായി കാത്തിരിക്കേണ്ടി വരും.
പൂരുരുട്ടാതി: സ്ത്രീകള്‍ മുഖേന മനഃക്ലേശത്തിനു സാധ്യത കാണുന്നു, ധാർഷ്ട്യ സ്വഭാവം ബന്ധങ്ങളെ നശിപ്പിക്കുകയും കൂടാതെ ജോലിസ്ഥലത്തെ പ്രകടനത്തെ തടസപ്പെടുത്തുകയും വീട്ടിലെ അന്തരീക്ഷം മോശമാവുക്കുകയും ചെയ്യും, പ്രണയിക്കുന്നവര്‍ക്ക് സമയം അത്ര അനുകൂലമല്ല.
ഉത്രട്ടാതി: ജീവിത പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാകുവാന്‍ സാധ്യത ഉള്ളതിനാൽ സംസാരത്തില്‍ വളരെ വിനയം പ്രകടിപ്പിക്കേണ്ടതാണ്, ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അസമയത്തുള്ള സഞ്ചാരം ഒഴിവാക്കേണ്ടതുമാണ്, ധനമോ ദ്രവ്യങ്ങളോ കളവ് പോവാതെ ശ്രദ്ധിക്കേണ്ടതാണ്, കര്‍മ്മരംഗത്തു സൂക്ഷ്മത പ്രകടിപ്പിക്കണം.
രേവതി: എല്ലാ രംഗത്തും കാര്യവിഘ്നം അനുഭവപ്പെടും, ധനപരമായും ആരോഗ്യപരമായും വളരെ ശ്രദ്ധിക്കേണ്ട സമയമാണ്, കടം കൊടുക്കുക, ജാമ്യം നില്‍ക്കുക ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് പിന്മാറണം, ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതു പോലെ പൂർത്തിയാക്കാൻ കഴിയില്ല.