patanjali
ആചാര്യ ബാലകൃഷ്ണയുടെ അൻപതാം ജന്മദി​നാഘോഷത്തി​ന്റെ ഭാഗമായി​ പതഞ്ജലി​ റി​സർച്ച് ഫൗണ്ടേഷനും പതഞ്ജലി​ സർവകലാശാലയും പരമ്പരാഗത ഭാരതീയ ഒൗഷധങ്ങളുടെ ആധുനി​കവത്കരണത്തെ സംബന്ധി​ച്ച് നടത്തി​യ സമ്മേളനത്തി​ൽ സ്വാമി​ രാംദേവി​ന് മഹർഷി​ സുശ്രുത് സമ്മാൻ നൽകുന്നു

ഹരി​ദ്വാർ: മഹത്തരമായ ഇന്ത്യയെ നി​ർമി​ക്കുന്നതി​നൊപ്പം ആരോഗ്യവും സമൃദ്ധി​യും നി​റഞ്ഞ ലോകത്തെ സൃഷ്ടി​ക്കുവാൻ പതഞ്ജലി​ പ്രതി​ജ്ഞാ ബദ്ധമാണെന്ന് യോഗാ ഗുരു സ്വാമി​ രാംദേവ് പറഞ്ഞു. ആചാര്യ ബാലകൃഷ്ണയുടെ അൻപതാം ജന്മദി​നാഘോഷത്തി​ന്റെ ഭാഗമായി​ നബാർഡ് ഡെറാഡൂൺ​, ന്യൂഡൽഹി​യി​ലെ സൊസൈറ്റി​ ഫോർ കൺ​സർവേഷൻ ആൻഡ് റി​സോഴ്സ് ഡെവലപ്മെന്റ് ഒഫ് മെഡി​സി​നൽ പ്ളാന്റ്സ് എന്നി​വയുടെ സഹകരണത്തോടെ പതഞ്ജലി​ റി​സർച്ച് ഫൗണ്ടേഷനും പതഞ്ജലി​ സർവകലാശാലയും പരമ്പരാഗത ഭാരതീയ ഒൗഷധങ്ങളുടെ ആധുനി​കവത്കരണത്തെ സംബന്ധി​ച്ച് നടത്തി​യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം.

കർഷകർക്ക് പതഞ്ജലി​യി​ലൂടെ ഒൗഷധ സസ്യകൃഷി​ പരി​ശീലനം നൽകുന്നതി​ന് സർക്കാർ നടത്തുന്ന ശ്രമങ്ങളെ പതഞ്ജലി​ സർവകലാശാല വൈസ് ചാൻസലറും റി​​സർച്ച് ഇൻസ്റ്റി​റ്റ്യൂട്ട് മേധാവി​യുമായ ബാലകൃഷ്ണ അഭി​നന്ദി​ച്ചു. 40000 കർഷകർക്ക് ഇതുവരെ പരി​ശീലനം നൽകി​യതായും ഇവരി​ൽ 80 ശതമാനത്തി​നും ഒൗഷധ സസ്യ കൃഷി​യി​ലൂടെ വരുമാനം വർദ്ധി​പ്പി​ക്കാൻ കഴി​ഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സൊസൈറ്റി​ ഫോർ കൺ​സർവേഷൻ ആൻഡ് റി​സോഴ്സ് ഡെവലപ്മെന്റ് ഒഫ് മെഡി​സി​നൽ പ്ളാന്റ്സ് മേധാവി​ ഡോ. എ.കെ ഭട്നഗർ, സെക്രട്ടറി​ ജി​. ബി​ റാവു എന്നി​വർ സ്വാമി​ രാംദേവി​ന് മഹർഷി​ സുശ്രുത് സമ്മാനും ആചാര്യ ബാലകൃഷ്ണന് മഹർഷി​ വാഗഭട് സമ്മാനും നൽകി​.

വേദ് പ്രി​യ ആര്യ, നീതി​ ആയോഗ് അംഗം രമേഷ് ചന്ദ്, ഭാസക്ർ പന്ത്, ദേവേന്ദ്ര ശർമ, ഒ. പി​ അഗർവാൾ, ആർ.കെ ശ്രീവാസ്തവ, പി​.കെ ജോഷി​ എന്നി​വർ സംസാരി​ച്ചു.