prarthana
ഐ പ്രാർത്ഥന ആപ് പ്ലാറ്റ്‌ഫോമുമായി ധാരണാപത്രം ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ കിഴക്കേ കോവിലകം ദിലീപ് രാജ എന്നിവരിൽ നിന്നും ഐ.പ്രാർത്ഥന ഡയറക്ടർ ജിഷ്ണു നാരായണൻ, രക്ഷാധികാരി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങുന്നു

കൊച്ചി : പ്രശസ്തമായ ആഴ്‌വാഞ്ചേരി മനയുടെ കീഴിലുള്ള 16 ക്ഷേത്രങ്ങളിലും കിഴക്കേ കോവിലകത്തിന്റെ കീഴിലുള്ള 17 ക്ഷേത്രങ്ങളിലും ഭക്തർക്ക് ലോകത്തെവിടെ നിന്നും ഓൺലൈനിലൂടെ വഴിപാടുകളും പൂജാകർമ്മങ്ങളും നടത്താൻ സൗകര്യമൊരുക്കുന്ന ഐ പ്രാർത്ഥന ആപ്പ് പുറത്തി​റങ്ങുന്നു . ആഴ്‌വാഞ്ചേരി മനയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ, കിഴക്കേ കോവിലകം ദിലീപ് രാജ എന്നിവർ ഐ പ്രാർത്ഥന ഡയറക്ടർ ജിഷ്ണു നാരായണൻ, രക്ഷാധികാരി മണിക്കുട്ടൻ നമ്പൂതിരി എന്നിവർക്ക് ധാരണാ പത്രം കൈമാറി. ബംഗളൂരുവിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ രംഗത്തെ പ്രമുഖരായ ഐ പ്രാർത്ഥന എന്ന ആപ്പിന്റെ ഡയമണ്ട് വേർഷനിലൂടെ ഇതിനോടകം സാമൂതിരി കോവിലകം ക്ഷേത്രങ്ങളും മള്ളിയൂർ മഹാഗണപതി ക്ഷേത്രവും ഉൾപ്പെടെ 1000ൽ പരം ക്ഷേത്രങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.