
ആശ്രമത്തിൽ വച്ച് യുവതിയെ കൂട്ട ബലാത്‌സംഗം ചെയ്‌തെന്ന് പരാതി. രാജസ്ഥാനിലെ ജലോറിലെ ഭഗവാൻ ദത്താത്രേയ ആശ്രമ നടത്തിപ്പുകാരിക്കും സഹായിക്കും എതിരെയാണ് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. ആശ്രമം നടത്തുന്ന ഹേമലതയ്ക്കും സഹായി തഗറാം എന്ന യുവാവിനുമെതിരെയാണ് കേസെടുത്തത്. .
ജലോർ ജില്ലയിലെ സഞ്ചോറിലെ അർവ ജനിപുര ഗ്രാമത്തിലാണ് ആശ്രമം. സർപ്പദോഷത്തിൽ നിന്ന് രക്ഷപ്പെടാൻ തഗറാമുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ ഹേമലത പ്രേരിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. തഗറാമുമായി 108 ദിവസം ശാരീരിക ബന്ധം പുലർത്താനും ഹേമലത നിർദേശിച്ചു.
ഭർത്താവും കുടുംബവുമൊപ്പമാണ് യുവതി ആശ്രമത്തിലെത്തിയത്. സർപ്പദോഷം ഉള്ളതിനാൽ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ദോഷം മാറാൻ തഗാരത്തെ സമീപിക്കാനും ഹേമലത നിർദ്ദേശിച്ചു. പ്രശ്നപരിഹാരത്തിന് തന്നോടൊപ്പം 108 ദിവസം ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് തഗാറാം ആവശ്യപ്പെട്ടു, പെബ്രുവരി 18ന് ഹേമലതയും തഗാരവും ചേർന്ന് യുവതിയെ തന്ത്രപൂർവം ആശ്രമത്തിലെത്തിക്കുകയായിരുന്നു.
തുടർന്ന് ബേസ്‌മെന്റ് മുറിയിലേക്ക് കൊണ്ടുപോയി അവിടെ വച്ച് തഗാറാം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹേമലത വീഡിയോയിൽ പകർത്തുകയും ചെയ്തു. പരാതി നൽകിയാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. . . ഒടുവിൽ ജൂലൈ 27ന് ധൈര്യം സംഭരിച്ച് പരാതി നൽകുകയായിരുന്നുവെന്നുമാണ് ഇരയായ യുവതിയുടെ മൊഴി. അന്വേഷണം ആരംഭിച്ച പൊലീസ് ആശ്രമം റെയ്ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്