
ലൈംഗിക ബന്ധത്തിൽ പൂർണത ഉണ്ടാകാൻ പങ്കാളികൾ തമ്മിൽ പരസ്പരം മനസിലാക്കേണ്ടതുണ്ട് സ്ത്രീയെ അപേക്ഷിച്ച് ലൈംഗികതയിൽ ഉണർവ് നേരത്തെയെത്തുന്നത് പുരുഷനിലാണ്. ലോഹത്തിലൂടെ വൈദ്യുതി കടത്തി വിടുന്നതു പോലെയുള്ള വേഗത്തിൽ അവനിൽ ഉണർവുണ്ടാകും. അവളോടു സനേഹം, കരുണ, സഹാനുഭൂതി, കടപ്പാട് എന്നിവയൊക്കെ അനുഭവപ്പെടുന്നയാളുമായി മാത്രമേ പൂർണ ആസ്വാദനത്തിലൂടെ ലൈംഗികതയിൽ ഏർപ്പെടാൻ അവൾക്കു കഴിയൂ.
ധൃതി കാണിക്കാതെ സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അന്യോന്യം എങ്ങനെ തൃപ്തിപ്പെടുത്താനാകുമെന്നു രണ്ടു പേരും പരസ്പരം മനസിലാക്കുക. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. മികച്ച ലൈംഗിക ബന്ധത്തിന് ഇക്കാര്യങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാണ്.
1.കിടപ്പറയിൽ മാത്രമുള്ള സ്‌നേഹപ്രകടനമല്ല പങ്കാളി ആഗ്രഹിക്കുന്നത്.
2.തിടുക്കം വേണ്ട. പുരുഷൻ വേഗത്തിൽ വികാരമൂർഛയിലെത്തുന്നവനാണ്.
സ്ത്രീയാകട്ടെ പതുക്കെയും. ഏറെ നേരം നീണ്ടു നിൽക്കുന്ന ബാഹ്യകേളികളിലൂടെ ലൈംഗികതയിലേക്കു പ്രവേശിക്കുക.
3.ലിംഗപ്രവേശത്തിനുശേഷവും പുരുഷൻ ബാഹ്യകേളികൾ തുടരുക.
4.സംഭോഗവേളയിൽ സംസാരമാകാം. ചെറിയ വാക്കുകൾ കൊണ്ടും ശബ്ദങ്ങൾ കൊണ്ടും തന്റെ സന്തോഷം ഇണയെ അറിയിക്കുക.
5. മനസ് ഏകാഗ്രമാക്കുക. ലൈംഗികതയിലും പങ്കാളിയിലും മുഴുകുക. സംയോഗ വേളയിൽ നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റുമുള്ള ചിന്ത വേണ്ട.
സംയോഗശേഷം പങ്കാളികൾ പരസ്പരം പുണർന്നു കിടക്കുന്നതു ലൈംഗികതയുടെ ആസ്വാദ്യത വർദ്ധിപ്പിക്കും. പങ്കാളിയുടെ ഈ കരുതൽ കൂടുതൽ ആഗ്രഹിക്കുന്നതു സ്ത്രീയാണ്. ഇതു കൂടാതെ സംയോഗത്തിനു ശേഷം അഞ്ചു മുതൽ പത്തു മിനിറ്റുകൾ നേരമെടുത്തു മാത്രമേ ശരീരം അതിന്റെ സാധാരണ അവസ്ഥയിലേക്കു തിരിച്ചു വരും.
ഉയർന്ന രക്തസമ്മർദ്ദം, വർധിച്ച ഹൃദയമിടിപ്പ്, ശ്വാസോഛ്വാസം എന്നിവ പൂർവസ്ഥിതിയിലേക്കു വരാനാണ് ഇത്രയും സമയമെടുക്കുന്നത്