jj

ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ വസ്ത്ര നിർമ്മാണ ശാലയിൽ ഉണ്ടായ വാതകചോർച്ചയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതോളം പേർ ആശുപത്രിയിൽ. അച്യുത്‌പുരം ജില്ലയിലെ സ്പെഷ്യൽ എക്കണോമിക് സോണിലുള്ള വസ്ത്രനി‌ർമ്മാണ ശാലയിലാണ് വാതകചോർച്ചയുണ്ടായത്. ഛർദ്ദിയും മനംപിരട്ടലും അനുഭവപ്പെട്ട സ്ത്രീ തൊഴിലാളികൾ കുഴഞ്ഞുവീഴുകയായിരുന്നു. ജീവനക്കാരെ പരിശോധിച്ചു വരികയാണെന്നും പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് പറയുന്നു.

അതേസമയം സമീപത്ത് വാതകച്ചോര്‍ച്ചയുണ്ടായതിന്റേതായ ഗന്ധമില്ലെന്നാണ് പൊലീസ് ഭാഷ്യം എട്ട് മണിക്ക് ക്യാന്റീനിൽ പോയി തിരിച്ചുവന്ന ചിലര്‍ ഛര്‍ദ്ദിയും മനംപിരട്ടലുമുള്ളതായി അറിയിച്ചു. സമാനമായ സംഭവം കഴിഞ്ഞ ജൂൺ മൂന്നിനും ഉണ്ടായതായി റിപ്പോര്‍ട്ടുകൾ പറയുന്നു. 200 തൊഴിലാളികളാണ് അന്ന് ബോധതരഹിതരായത്. മനംപിരട്ടലും കണ്ണ് നീറലും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഇവര്‍ കുഴഞ്ഞുവീണു.