
കൊല്ലം: പത്തൊൻപതുകാരനെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മൂന്ന് പേർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
വാളത്തുങ്കലിൽ ഇന്നലെയായിരുന്നു സംഭവം. പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെയാണ് ഒരു സംഘം ആളുകൾ മർദിച്ചത്. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ലെയ്സ് പായ്ക്കറ്റിൽ നിന്ന് ലെയ്സ് തരുമോ എന്ന് പ്രതികൾ ചോദിച്ചിരുന്നു. ഇല്ലെന്ന് മറുപടി നൽകിയപ്പോൾ മർദിക്കുകയായിരുന്നു.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് നീലകണ്ഠന് മർദനമേറ്റത്. പത്തൊൻപതുകാരനെ മർദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. നീലകണ്ഠന്റെ സുഹൃത്താണ് വീഡിയോ എടുത്തത്. ഈ യുവാവിനെയും പ്രതികൾ മർദിച്ചിരുന്നു.