
പത്തനംതിട്ട: ബി ജെ പി കൗൺസിലറെ തെറി വിളിച്ച് പന്തളത്തെ ബി ജെ പി നഗരസഭാ അദ്ധ്യക്ഷ. ബി ജെ പി പാർലമെന്ററി പാർട്ടി നേതാവ് കെ വി പ്രഭയും, നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷും തമ്മിലായിരുന്നു വഴക്കുണ്ടായത്.
നഗരസഭയ്ക്കുള്ളിൽ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. സുശീലയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു വഴക്ക്. നേതാക്കൾ തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
'ഇവിടെക്കിടന്ന് കഷ്ടപ്പെടുകയാ...ഇനി മേലാൽ ഇങ്ങനെ ചെയ്താൽ ചെവിക്കല്ല് തല്ലിപ്പൊട്ടിക്കും കേട്ടല്ലോ പറഞ്ഞെ.എടാ ഭൂമിയോളം ഞാൻ ക്ഷമിക്കും.' എന്നൊക്കെയാണ് നഗരസഭാ അദ്ധ്യക്ഷ പറയുന്നത്. ഇതിനിടയിൽ തെറി വിളിക്കുകയും ചെയ്യുന്നുണ്ട്. അതിരുവിട്ട് സംസാരിക്കരുതെന്നും, ചെയർപേഴ്സണിന്റെ മാന്യത കാണിക്കണമെന്നും കൗൺസിലർ പറയുന്നത് വീഡിയോയിലുണ്ട്.