സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങളെന്താണെന്നറിയാനും അവരുടെ ബാഗിൽ എന്തൊക്കെയാണ് ഉള്ളതെന്നുമൊക്കെ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അതിനാൽത്തന്നെ താരങ്ങളുടെ 'വാട്ട്സ് ഇൻ മൈ ബാഗ്' സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

മുമ്പ് നടിമാരായ സ്വാസിക, നിമിഷ സജയൻ തുടങ്ങി നിരവധി പേർ 'വാട്ട്സ് ഇൻ മൈ ബാഗുമായി' പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ കൗമുദി മൂവീസിലൂടെ ഗായിക ജ്യോത്സ്നയും തന്റെ ബാഗിലുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് ആരാധകർക്ക് കാണിച്ചുതരികയാണ്.
സാനിറ്റൈസർ, ലിപ്സ്റ്റിക് തുടങ്ങി നിരവധി സാധനങ്ങൾ ജ്യോത്സ്നയുടെ ബാഗിലുണ്ട്. പിന്നെ എല്ലാ സ്ത്രീകളും കരുതിയിരിക്കേണ്ട ലേഡി പ്രോഡക്ട്സും തന്റെ ബാഗിലുണ്ടെന്ന് ഗായിക വ്യക്തമാക്കി. 'വലിയ യാത്രയ്‌ക്കൊക്കെ പോകുമ്പോൾ എടുക്കുന്ന ചാക്ക് പോലത്തെ ഒരു ബാഗ് ഉണ്ട്. അതിൽ ഏകദേശം വീട്ടിലെ സാധനങ്ങൾ മൊത്തം ഉണ്ടാകുമെന്നും, ആ ബാഗ് പിന്നെ എപ്പോഴെങ്കിലും കാണിച്ചുതരാമെന്നും ജ്യോത്സ്ന പറഞ്ഞു.