
കൊല്ലം : കൊട്ടിയം മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജിലെ രാമായണ പ്രഭാഷണ പരമ്പരയ്ക്ക് ഇന്നലെ തുടക്കമായി. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്നചടങ്ങിൽ കോട്ടയം ബസേലിയസ് കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ. മഞ്ജുഷ വി. പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അഞ്ചൽ മന്നം എൻ എസ് എസ് കോളേജ് അദ്ധ്യാപകൻ ശ്രീവിശാഖ് രാമായണ പാരായണം നടത്തി. ഐ.ക്യു. എ. സി കോഡിനേറ്റർ ഡോ. കിഷോർ റാം ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഡോ. പ്രകാശ് ചന്ദ്രൻ ആശംസ നേർന്നു. ഡോ. ലാലു എസ് കുറുപ്പ് സ്വാഗതവും ഡോ. ശ്രീനിത പി.ആർ. നന്ദിയും പറഞ്ഞു. ഡോ.ബീന കെ എസ്, എ.ബി. രഘുനാഥൻ നായർ, അജിത കെ. ഡോ. ശൈലജ എസ് പ്രൊഫ. കെ. ശശികുമാർ എന്നിവരുടെ പ്രഭാഷണങ്ങൾ തുടർ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം ഏഴ് മണിക്ക് ഓൺലൈനായിട്ടാണ് പ്രോഗ്രാം നടക്കുന്നത്. ഈ മാസം ഏഴാം തീയതി പ്രഭാഷണ പരമ്പര സമാപിക്കും.