bhavana

ഭാവന, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! കൊടുങ്ങല്ലൂരിൽ ചിത്രീകരണം പുരോഗമിക്കുന്നു. ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിൽ നായികയായി എത്തുന്ന ചിത്രത്തിന് ആദിൽ മൈമൂനത്ത് അഷറഫ് രചനയും, എഡിറ്റിംഗും, സംവിധാനവും നിർവഹിക്കുന്നു.അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൺസൺ, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ബോൺ ഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനിഷ് അബ്ദുൾ ഖാദർ,രാജേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം അരുണ റഷ്ദി. നവംബർ ആദ്യവാരം തിയേറ്ററുകളിലെത്തും.