
മുഖത്ത് എപ്പോഴും പുഞ്ചിരി നിറച്ച് യാത്രികരെ സ്വാഗതം ചെയ്യുന്നവരാണ് എയർ ഹോസ്‌റ്റസുമാർ. ഏതു പരിസ്ഥിതിയിലും യാത്രികരുടെ സ്വാസ്ഥ്യം എയർ ഹോസ്‌റ്റസിന്റെ ചുമതലയാണ്. എന്നാൽ യാത്രികരിൽ നിന്ന് ഇവർ ഏറ്റവുമധികം വെറുക്കപ്പെടുന്നത് എന്താണെന്ന് അറിയുമോ? ഒരു ചോദ്യമാണ്. ആ ചോദ്യം സഹിക്കാൻ മാത്രം ക്ഷമയുള്ളവരല്ല മിക്ക ഫ്ളൈറ്റ് അറ്റൻഡൻസും എന്നതാണ് സത്യം.
ഇനി എന്താണ് ആ ചോദ്യമെന്ന് പറയാം. വാട്ടർ ബോട്ടിലുകളിൽ വെള്ളം തീർന്നാൽ അത് ഫിൽ ചെയ‌്ത് തരാൻ ഇവരോട് പറയരുത്. പുതിയൊരു കപ്പ് വെള്ളം കൊണ്ടുവന്ന് തരാൻ തയ്യാറാണിവർ. എന്നാൽ അതൊരിക്കലും ബോട്ടിലിലോ ഫ്ളാസ്‌കിലോ പകർന്നു നൽകാൻ പറയുന്നത് ഇവർക്കിഷ്‌ടമല്ല.
ഇതിന് പിന്നിൽ ജലത്തിന്റെ ദൗർലഭ്യം തന്നെയാണ് കാരണം. കുടിവെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്നതാണ് പോളിസി. വിമാനത്താവളത്തിലടക്കം ശുദ്ധമായ കുടിവെള്ളം ധാരാളം ലഭ്യമാണെന്നിരിക്കെ എന്തുകൊണ്ട് ഫൈറ്റിൽ കയറിയതിന് ശേഷം മാത്രം അത് ഓർമ്മ വരുന്നുവെന്നാണ് പലരും ചോദിക്കുന്നത്.