
ന്യൂഡൽഹി : ആരോഗ്യ സഹമന്ത്രി മാണ്ഡവ്യ ഭാരതി പവാറിനൊപ്പം സ്‌കൂട്ടറിൽ ദേശീയ പതാകകളുമേന്തിയുള്ള സ്മൃതി ഇറാനിയുടെ സ്‌കൂട്ടർ യാത്ര വൈറൽ. സ്മൃതി ഇറാനിയാണ് സ്‌കൂട്ടർ ഓടിക്കുന്നത്. സാരിയും ഹെൽമറ്റും ധരിച്ച സ്മൃതിയും സൽവാർ കമീസ് ധരിച്ച് യാത്ര ചെയ്യുന്ന ഭാരതിയുടേയും വീഡിയോ ആരാധകരും അനുയായികളും ഏറ്റെടുത്തു.
സ്വാതന്ത്ര്യത്തിന്റെ 75ാമത്തെ വാർഷികം ആഘോഷിക്കുന്ന വേളയിൽ ഓഗസ്റ്റ് 13 മുതൽ 15 വരെ 'ഹർ ഘർ തിരംഗ' എന്ന പേരിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പുറമേ ഓഗസ്റ്റ് രണ്ടിനും 15 നും ഇടയിൽ എല്ലാ പൗരൻമാരും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ദേശീയ പതാക കൂടി ചേർക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അഭ്യർത്ഥിച്ചത്.