hss-school-kerala

#ഹെഡ് മാസ്റ്റർ വൈസ് പ്രിൻസിപ്പലാവും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇനി പ്രധാന ചുമതല പ്രിൻസിപ്പലിനായിരിക്കും. നിലവിലെ ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് വൈസ് പ്രിൻസിപ്പലാവും. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ആദ്യ ഭാഗം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായാണിത്.

എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിവ ഒരു വിദ്യാഭ്യാസ ഡയറക്ടർക്ക് കീഴിൽ കൊണ്ടുവന്നെങ്കിലും ആർ.ഡി.ഡി ഓഫീസുകൾ ഉൾപ്പെടെയുള്ള താഴെത്തട്ടിലെ മേഖലകളിൽ പഴയ സ്ഥിതിയാണ് തുടരുന്നത്. ഇതിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് എ.ഇ.ഒമാർ വരെയുള്ള ഉദ്യോഗസ്ഥരുമായി നാലിന് തിരുവനന്തപുരത്തും, 9ന് തൃശൂരിലും മേഖലായോഗങ്ങൾ ചേരും. ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉച്ചഭക്ഷണം : കേന്ദ്രത്തോട്

141 കോടി ആവശ്യപ്പെട്ടു

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്രത്തിൽ നിന്ന് 141 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ അദ്ധ്യയനവർഷത്തിൽ ലഭിക്കേണ്ട നൂറു കോടിയും കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ അധികമായുള്ള 41 കോടിയും ചേർത്താണ് 141 കോടി പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് 126 കോടി രൂപയാണ് അനുവദിച്ചത്.

സ്കൂ​ളു​ക​ളി​ൽ​ ​ഒ​ന്നി​ച്ചി​രി​ക്കാം:
സ​ർ​ക്കാ​രി​ന് ​പ്ര​ശ്‌​ന​മി​ല്ല

തി​രു​വ​ന​ന്ത​പു​രം:
സ്കൂ​ളു​ക​ളി​ൽ​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​ഒ​ന്നി​ച്ചി​രി​ക്കാ​മെ​ന്നും​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​യാ​തൊ​രു​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.
പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ക​രി​ക്കു​ലം​ ​കോ​ർ​ ​ക​മ്മി​റ്റി​ ​പൊ​തു​ജ​ന​ ​ച​ർ​ച്ച​യ്ക്കാ​യി​ ​ത​യാ​റാ​ക്കി​യ​ ​ക​ര​ട് ​രേ​ഖ​യി​ൽ​ ​'​ഇ​രി​പ്പി​ട​ ​സ​മ​ത്വം​"​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
സ്കൂ​ളു​ക​ളി​ൽ​ ​ലിം​ഗ​സ​മ​ത്വ​ ​യൂ​ണി​ഫോം​ ​വേ​ണ​മെ​ന്ന് ​സ​ർ​ക്കാ​രി​ന് ​നി​ർ​ബ​ന്ധ​ബു​ദ്ധി​യി​ല്ല.​ ​യൂ​ണി​ഫോം​ ​കോ​ഡ് ​അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ല.​ ​സ്‌​കൂ​ൾ​ ​പി.​ടി.​എ​യ്ക്ക് ​ഉ​ൾ​പ്പെ​ടെ​ ​സ്വീ​കാ​ര്യ​മാ​ണെ​ങ്കി​ൽ​ ​ജെ​ൻ​ഡ​ർ​ ​ന്യൂ​ട്ര​ൽ​ ​യൂ​ണി​ഫോം​ ​ന​ട​പ്പാ​ക്കാം.​ ​സ്‌​കൂ​ളു​ക​ൾ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യാ​ൽ​ ​മി​ക്സ​ഡ് ​സ്‌​കൂ​ളു​ക​ളാ​ക്കും.
പാ​ഠ​പു​സ്ത​ക​ത്തി​ൽ​ ​സ്ത്രീ​ ​പു​രു​ഷ​ ​സ​മ​ത്വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഓ​ഡി​റ്റിം​ഗ് ​ന​ട​ത്തു​മെ​ന്നും​ ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്‌​ക​ര​ണ​ ​സ​മി​തി​യു​ടെ​ ​ക​ര​ട് ​റി​പ്പോ​ർ​ട്ടി​ലെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ​ ​വി​ശ​ദ​മാ​യ​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്നും​ ​ശേ​ഷം​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ് ​പ​റ​ഞ്ഞു.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ജീ​വ​ൻ​ബാ​ബു​വും​ ​പ​ങ്കെ​ടു​ത്തു.

മൊ​ബൈ​ൽ​ഫോൺ
ഒ​ഴി​വാ​ക്ക​ണം
സ്‌​കൂ​ൾ​ ​ക്യാ​മ്പ​സി​ലും​ ​ക്ലാ​സ് ​മു​റി​യി​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മൊ​ബൈ​ൽ​ഫോ​ൺ​ ​ഒ​ഴി​വാ​ക്ക​ണം.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​മി​ത​മാ​യ​ ​ഫോ​ൺ​ ​ഉ​പ​യോ​ഗം​ ​അ​ദ്ധ്യാ​പ​ക​രും​ ​ര​ക്ഷി​താ​ക്ക​ളും​ ​ശ്ര​ദ്ധി​ക്ക​ണം.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ത്തി​നാ​യി​ ​കു​ട്ടി​ക​ൾ​ ​ആ​ശ്ര​യി​ച്ച​ത് ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളാ​ണ്.​ ​വ്യാ​പ​ക​മാ​യ​ ​മൊ​ബൈ​ൽ​ ​ഉ​പ​യോ​ഗം​ ​നി​ര​വ​ധി​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും,​ ​സ്വ​ഭാ​വ​ ​വൈ​ക​ല്യ​ങ്ങ​ൾ​ക്കും​ ​വ​ഴി​വ​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ലെ​ ​അ​നാ​രോ​ഗ്യ​ക​ര​മാ​യ​ ​പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​എ.​ഇ​മാ​ര​ട​ക്കം​ ​മേ​ഖ​ലാ​യോ​ഗം​ ​ചേ​രും.

അ​ക്ഷ​ര​മാല
ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​മു​ത​ൽ​ ​ഒ​ന്നാം​ ​ക്ളാ​സി​ലെ​ ​മൂ​ന്നാം​ ​ഭാ​ഗ​ത്തെ​യും​ ​ര​ണ്ടാം​ ​ക്ളാ​സി​ലെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തെ​യും​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​അ​ക്ഷ​ര​മാ​ല​യു​ണ്ടാ​കും.​ ​സെ​പ്തം​ബ​ർ​ ​-​ ​ഒ​ക്ടോ​ബ​റോ​ടെ​ ​പു​തി​യ​ ​പു​സ്ത​കം​ ​കു​ട്ടി​ക​ളു​ടെ​ ​കൈ​യി​ലെ​ത്തും.

ക്ലാ​സ് ​സ​മ​യ​ത്ത് ​മ​റ്റ്
പ​രി​പാ​ടി​ക​ൾ​ ​വേ​ണ്ട
സ്‌​കൂ​ൾ​ ​കു​ട്ടി​ക​ളെ​ ​ക്ലാ​സ് ​സ​മ​യ​ത്ത് ​മ​റ്റ് ​പ​രി​പാ​ടി​ക​ൾ​ക്ക് ​കൊ​ണ്ടു​പോ​ക​രു​ത്.​ ​നി​യ​മ​പ്ര​കാ​രം​ ​എ​ൽ.​പി,​ ​യു.​പി​ ​ക്ലാ​സു​ക​ളി​ൽ​ 200​ഉം​ ​ഹൈ​സ്‌​കൂ​ളി​ൽ​ 220​ ​ഉം​ ​അ​ദ്ധ്യ​യ​ന​ ​ദി​വ​സ​ങ്ങ​ൾ​ ​വേ​ണം.​ ​പ​ഠ​ന,​ ​പ​ഠ​നാ​നു​ബ​ന്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക​ല്ലാ​തെ​ ​കു​ട്ടി​ക​ളു​ടെ​ ​പ​ഠ​ന​ ​സ​മ​യം​ ​ക​വ​രാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.