mallika

ബോളിവുഡിലെ സൂപ്പർ താരങ്ങൾക്ക് എതിരെ ശക്തമായ ആരോപണം ഉന്നയിച്ച് രംഗത്തു എത്തിയിരിക്കുകയാണ് നടി മല്ലിക ഷെരാവത്. ആരുടെയും പേര് എടുത്തുപറയാതെയാണ് മല്ലികയുടെ ആക്ഷേപം .

''എല്ലാ എ - ലിസ്റ്റർ നായകൻമാരും എന്നോടൊപ്പം പ്രവർത്തിക്കാൻ വിസമ്മതിച്ചു. കാരണം ഞാൻ ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. വിട്ടുവീഴ്ച എന്നാൽ ഇരിക്കണം, നിൽക്കണം, പിന്നെ എന്തും. പുലർച്ചെ മൂന്നുമണിക്ക് നായകൻ വിളിച്ച് 'എന്റെ വീട്ടിലേക്ക് വരൂ" എന്നു പറഞ്ഞാൽ നി​ങ്ങൾ ആ സി​നി​മ ചെയ്യുന്നുണ്ടെങ്കി​ൽ പോകണം. നി​ങ്ങൾ പോയി​ല്ലെങ്കി​ൽ നി​ങ്ങൾ സി​നി​മയി​ൽ നി​ന്നു പുറത്താണ്. അവർക്ക് നി​യന്ത്രി​ക്കാൻ കഴി​യുന്ന നടി​മാരെ അവർ ഇഷ്ടപ്പെടുന്നു. അവരുമായി​ വി​ട്ടുവീഴ്ച ചെയ്യും. ഞാൻ അങ്ങനെയല്ല. എന്റെ വ്യക്തി​ത്വം അതല്ല. ആരുടെ എങ്കി​ലും ഇഷ്ടനി​ഷ്ടങ്ങൾക്ക് വി​ധേയമാക്കാൻ താൻ ഒരുക്കമല്ല. ആർകെ ആർകെയ് എന്ന ചിത്രമാണ് മല്ലിക നായികയായി റിലീസിന് ഒരുങ്ങുന്നത്. ബോളിവുഡിൽ ഒരുകാലത്ത് സൂപ്പർ നായികയായിരുന്ന മല്ലിക ഷെരാവത് പൈലറ്റ് കരൺസിംഗ് ഗിൽ എന്ന ഡൽഹി സ്വദേശിയെ 1997ൽ വിവാഹം ചെയ്തു. അധികം വൈകാതെ വിവാഹമോചിതയാവുകയും ചെയ്തു. 2017മുതൽ ഫ്രഞ്ച് റിയൽ എസ്റ്റേറ്റ് ഏജന്റ് സിറിൾ ആക്സ്‌ഷൻസുമായി ഡേറ്റിംഗിലാണ് താരം.