
ദുബായ് : കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ വനിതാ ട്വന്റി -20 ബാറ്റർ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന.
കോമൺവെൽത്ത് ഗെയിംസ് ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ 24 റൺസും പാക്കിസ്ഥാനെതിരെ 42 ബോളിൽ പുറത്താകാതെ 63 റൺസും സ്മൃതി സ്കോർ ചെയ്തിരുന്നു. ഓസ്ട്രേലിയയുടെ മെഗ് ലാനിഗാണ് ഒന്നാമത്. ബേത് മൂണി രണ്ടാമതുണ്ട്. ന്യൂസിലൻഡ് താരം സോഫി ഡിവൈനെ മറികടന്നാണ് സ്മൃതി മൂന്നാമതെത്തിയത്. 2019ലും 2021ലും സ്മൃതി മൂന്നാം റാങ്കിലെത്തിയിരുന്നു.