suryakumar

ദുബായ്:ബസെറ്റയറിലെ അർദ്ധസെഞ്ച്വറിയോടെ ഐ.സി.സി ട്വന്റി -20 ബാറ്റിംഗ് റാങ്കിംഗിൽ കരിയർ ബെസ്റ്റായ രണ്ടാം സ്ഥാനത്തേക്കുയർന്ന് സൂര്യകുമാർ യാദവ്. രണ്ട് പടവ് കയറിയാണ് സൂര്യകുമാർ രണ്ടാം സ്ഥാനത്തെത്തിയത്. പാകിസ്ഥാന്റെ ബാബർ അസമാണ് ഒന്നാമത്. മറ്റൊരു ഇന്ത്യൻ ബാറ്റർക്കും റാങ്ക് പട്ടികയിലെ ആദ്യ പത്തിലെത്താനായില്ല . ബൗളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ഭുവനേശ്വർ കുമാർ എട്ടാം സ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സൽവുഡാണ് ഒന്നാമത്.