mammotty

മമ്മൂട്ടി ഫാൻസ് ( mfwai) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഒരു വർഷം നീണ്ടു നിന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്നമമ്മൂട്ടി -ബി.ഉണ്ണിക്കൃഷ്ണൻ ചിത്രത്തിന്റെ ലൊക്കേഷനിലാണ് പരിപാടി നടന്നത്.ഒരു വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന ഡയറി മമ്മൂട്ടി പരിശോധിക്കുകയും പ്രവർത്തനങ്ങൾ സന്തോഷം തരുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് അരുൺ സംസ്ഥാന രക്ഷാധികാരികളായ ഭാസ്കർ, അശോകൻ, ജില്ലാ സെക്രട്ടറി റഫീഖ്, ട്രഷറർ നൗഫൽ, വൈസ് പ്രസിഡന്റ് സജീർ, ജോയിന്റ് സെക്രട്ടറി ശ്യാം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബൈജു, വിമൽ എന്നിവർ പങ്കെടുത്തു