തിരുവനന്തപുരം:ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9ന് ലോക് താന്ത്രിക് യുവജനതാദൾ തെക്കൻ മേഖല കമ്മിറ്റി തിരുവനന്തപുരം അദ്ധ്യാപക ഭവനിൽ സംഘടിപ്പിക്കുന്ന യൂത്ത് അസംബ്ളിയുടെ സംഘാടക സമിതി രൂപീകരിച്ചു.ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന ജനറൽ സെകട്ടറി സി.ആർ.അരുൺ അദ്ധ്യക്ഷത വഹിച്ചു.എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, യുവജനതാദൾ സംസ്ഥാന ഭാരവാഹികളായ അഡ്വ.അജി ഫ്രാൻസിസ്,ഹാപ്പി.പി.അബു, ജില്ലാ പ്രസിഡന്റുമാരായ ആർ.സതീഷ് കുമാർ, ഷെനീർ മഠത്തിൽ,പി.എസ്.സതീഷ്, ജയേഷ്.ജി, അഖിൽ തിരുവല്ല, ടി.സി.സൈജു, സുരേഷ് ബാബു, സിബിൻ തേവലക്കര എന്നിവർ പങ്കെടുത്തു.ചാരുപാറ രവി,വി.സുരേന്ദ്രൻ പിള്ള, എൻ.എം.നായർ (രക്ഷാധികാരികൾ),​സി.ആർ.അരുൺ (ചെയർമാൻ),​ പി.എസ്.സതീഷ്, അജീഷ് കാരയ്ക്കാമണ്ഡപം (ജനറൽ കൺവീനർമാർ),​അഡ്വ.അജി ഫ്രാൻസിസ്, ആദിൽഷാ (വൈസ് ചെയർമാൻ) ഹാപ്പി.പി.അബു (ജോയിന്റ് കൺവീനർ),​ഭഗത് റൂഫസ് (ട്രഷറർ) എന്നിവരാണ് സംഘാടക സമിതി അംഗങ്ങൾ.