കൊച്ചി: എറണാകുളം ചുങ്കത്ത് ജുവലറിയിൽ ഇന്നുവരെ നീളുന്ന വെയർ ആൻഡ് വിൻ മത്സരത്തിലെ വിജയിയെ കാത്തിരിക്കുന്നത് ഡയമണ്ട് നെക്ളേസ് സമ്മാനവും ജുവലറിയുടെ മോഡൽ ആകാനുള്ള അവസരവും. 18നുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് മത്സരിക്കാം.
ചുങ്കത്ത് ജുവലറിയിലെത്തി അനുയോജ്യമായ ആഭരണം തിരഞ്ഞെടുത്ത് അണിഞ്ഞ് ഫോട്ടോ എടുക്കണം. തുടർന്ന് സോഷ്യൽമീഡിയയിൽ പോസ്‌റ്റ് ചെയ്യാം. തിരഞ്ഞെടുക്കുന്ന മികച്ച ഫോട്ടോയ്ക്കാണ് ഒന്നാംസമ്മാനം. പങ്കെടുക്കുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളുമുണ്ട്. വിവരങ്ങൾക്ക് : 7994166028
ഉപഭോക്താക്കൾക്കായി ആകർഷക ഓഫറുകളും ചുങ്കത്ത് ജുവലറി അവതരിപ്പിച്ചിട്ടുണ്ട്. സ്വർണവിലയുടെ അഞ്ചുശതമാനം മുൻകൂർനൽകി 15 ദിവസത്തേക്ക് ആഭരണം ബുക്ക് ചെയ്യാം. മുൻകൂറായി 10 ശതമാനം നൽകി ഒരുമാസത്തേക്കും 30 ശതമാനം നൽകി ആറുമാസത്തേക്കും ബുക്ക് ചെയ്യാൻ അവസരമുണ്ട്. സ്വർണവില കൂടിയാൽ ബുക്ക് ചെയ്‌ത ദിവസത്തെയും കുറഞ്ഞാൽ കുറഞ്ഞദിവസത്തെയും വിലയ്ക്ക് സ്വന്തമാക്കാമെന്നതാണ് നേട്ടം. ആഗസ്‌റ്റ് അഞ്ചുവരെയാണ് ബുക്കിംഗ് കാലാവധി.