treesa
treesa

തിരുവനന്തപുരം : ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ മികസ്ഡ് ബാഡ്മിന്റൺ ടീമിലെ മലയാളി സാന്നിദ്ധ്യമാണ് ​ക​ണ്ണൂ​ർ​ ​പു​ളി​ങ്ങോം​ ​സ്വ​ദേ​ശി​നി​യാ​യ​ ​ട്രീ​സ​ ​ജോ​ളി​ ​എ​ന്ന​ 18​കാ​രി. ഡബിൾസിൽ പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിക്കൊപ്പമാണ് ഗെയിംസിൽ മത്സരിച്ചത്. ആദ്യമായി പങ്കെടുത്ത കോമൺവെൽത്ത് ഗെയിംസിൽതന്നെ മെഡലണിയാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ട്രീസ.

ഫൈനലിൽ മലേഷ്യയോട് 3-1ന് തോറ്റതോടെയാണ് ഇന്ത്യൻ മിക്സഡ് ടീമിന് വെള്ളിയിൽ ഒതുങ്ങേണ്ടിവന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിംഗിൾസിൽ പി.വി സിന്ധുവിന് മാത്രമാണ് വിജയം നേടാനായത്. ആദ്യം നടന്ന പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും തോറ്റിരുന്നു. പിന്നാലെയാണ് സിന്ധു സിംഗിൾസിൽ ജിൻ വേയ് ഗോയെ കീഴടക്കി 1-1ന് സമനിലയിലാക്കിയത്. എന്നാൽ അടുത്ത സിംഗിൾസിൽ കിഡംബി ശ്രീകാന്ത് തോറ്റത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. ഇതോടെയാണ് ട്രീസയും ഗായത്രിയും കളത്തിലിറങ്ങിയത്. തിനാ മുരളീധരനും കൂംഗ് ലീ പേളിയുമായിരുന്നു എതിരാളികൾ. പരിചയസമ്പന്നരല്ലെങ്കിൽപ്പോലും മികച്ച പോരാട്ടം കാഴ്ചവച്ചശേഷമാണ് ട്രീസയും ഗായത്രിയും കീഴടങ്ങിയത്.18-21,17-21 എന്ന സ്കോറിനായിരുന്നു മലേഷ്യൻ സഖ്യത്തിന്റെ വിജയം. രണ്ട് ഗെയിമുകളിലും പിന്നിട്ടുനിന്നശേഷം തിരിച്ചുവരവിന് ഇന്ത്യൻ താരങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ പരിചയസമ്പത്തിന്റെ മികവിൽ മലേഷ്യക്കാർ വിജയം നേടിയെടുത്തു. മത്സരത്തിലെ ട്രീസയുടെ റിട്ടേണുകളും റാലികളും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിൽ ബർമിംഗ്ത്താമിൽതന്നെ നടന്ന ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തിയാണ് ട്രീസയും ഗായത്രിയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. അന്ന് ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​ര​ണ്ടാം​ ​സീ​ഡ് ​ദ​ക്ഷി​ണ​ ​കൊ​റി​യ​യു​ടെ​ ​ലീ​ ​ഷോ​ഹീ​-​ ​ലി​ൻ​ ​സി​യൂ​ചാ​ൻ​ ​സ​ഖ്യ​ത്തെ​ ​മൂ​ന്ന് ​ഗെ​യിം​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ 14​-21,22​-20,21​-15​ ​ന്​ ​അ​ട്ടി​മ​റി​ച്ചാണ് ​ട്രീ​സ​യും​ ​ഗാ​യ​ത്രി​യും​ ​സെ​മി​ഫൈ​ന​ലി​ലേ​ക്ക് ​പ്ര​വേ​ശി​ച്ച​ത്.​ സെമിയിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും വനിതാ ഡബിൾസിലെ ഭാവി പ്രതീക്ഷയായി മാറാൻ ഇരുവർക്കും കഴിഞ്ഞിരുന്നു.

വോളി കോച്ചിന്റെ മകൾ

ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ലെ​ ​ചെ​റു​പു​ഴ​ ​സെ​ന്റ് ​ജോ​സ​ഫ്സ് ​സ്കൂ​ളി​ലെ​ ​കാ​യി​ക​ ​പ​രി​ശീ​ല​ക​നാ​യി​രു​ന്ന​ ​ജോ​ളി​ ​മാ​ത്യു​വി​ന്റെ​യും​ ​ഡെ​യ്സി​യു​ടെ​യും​ ​മ​ക​ളാ​ണ് ​ട്രീ​സ.​ ​നി​ര​വ​ധി​ ​വോ​ളി​ബാ​ൾ​ ​താ​ര​ങ്ങ​ളെ​ ​വ​ള​ർ​ത്തി​യെ​ടു​ത്ത​ ​ജോ​ളി​ ​പ​ക്ഷേ​ ​ത​ന്റെ​ ​മ​ക​ളു​ടെ​ ​ബാ​ഡ്മി​ന്റ​ണി​നോ​ടു​ള്ള​ ​താ​ത്പ​ര്യ​ത്തെ​ ​മു​ഖ​വി​ല​യ്ക്ക് ​എ​ടു​ക്കു​ക​യാ​യി​രു​ന്നു.13​വ​യ​സു​ള്ള​പ്പോ​ൾ​ ​സം​സ്ഥാ​ന​ ​സീ​നി​യ​ർ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പം​ ​മ​ത്സ​രി​ച്ച് ​കി​രീ​‌​ടം​ ​നേ​ടി​യാ​ണ് ​ട്രീ​സ​ ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്.​ ​ആ​ ​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ​ ​ദേ​ശീ​യ​ ​സീ​നി​യ​ർ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും​ ​മ​ത്സ​രി​ച്ചു.​ ​മ​ല​യാ​ളി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​അ​പ​ർ​ണ​ ​ബാ​ല​നൊ​പ്പം​ ​അ​ന്താ​രാ​ഷ്ട്ര​ ​ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ​ ​ഡ​ബി​ൾ​സി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​ജൂ​നി​യ​ർ​ ​റാ​ങ്കിം​ഗ് ​ടൂ​ർ​ണ​മെ​ന്റു​ക​ളി​ലെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ടാ​ർ​ഗ​റ്റ് ​ഒ​ളി​മ്പി​ക് ​പോ​ഡി​യം​ ​സ്കീ​മി​ലെ​ത്തി​ച്ചു.​ ​ഇ​തോ​ടെ​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​ഗോ​പി​ച​ന്ദ് ​അ​ക്കാ​ഡ​മി​യി​ൽ​ ​പ്ര​വേ​ശ​നം​ ​ല​ഭി​ച്ച​താ​ണ് ​ക​രി​യ​റി​ൽ​ ​വ​ഴി​ത്തി​രി​വാ​യ​ത്.
കൊ​വി​ഡ് ​ലോ​ക് ഡൗ​ൺ​ ​തു​ട​ങ്ങു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പാ​ണ് ​ട്രീ​സ​ ​ഗോ​പി​ച​ന്ദ് ​അ​ക്കാ​ഡ​മി​യി​ലെ​ത്തി​യ​ത്.​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ലേ​റെ​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ങ്ങ​ൾ​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും​ ​പ​രി​ശീ​ല​നം​ ​മു​ട​ക്കി​യി​ല്ല.​ ​ഈ​ ​സീ​സ​ണി​ലാ​ണ് ​ഗാ​യ​ത്രി​യു​മാ​യി​ ​സ​ഖ്യ​മാ​യ​ത്.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ഇ​ന്ത്യ​ ​ഓ​പ്പ​ണി​ൽ​ ​ഇ​രു​വ​രും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചി​രു​ന്നു.