തിരുവനന്തപുരം: മുതിർന്ന പൗരന്മാരായ ദമ്പതിമാരുടെ മാനസിക ഉല്ലാസത്തിനായി തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് കുരുവിക്കാട് കേന്ദ്രമായി 'സന്മനസ് " എന്ന പേരിൽ കുടുംബ കൂട്ടായ്‌മ രൂപീകരിച്ചു. എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച രാവിലെ കുടുംബസംഗമം നടത്തും. സന്മനസുമായി സഹകരിക്കാൻ താത്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് എം. ഗോപി (94470 35132), സെക്രട്ടറി എൻ.കെ.പി. നായർ (94954 08048), ട്രഷറർ ജി. ശിവൻകുട്ടി (94464 53749).