kk

ഇടവേളയ്ക്കുശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രത്തിൽ അനാർക്കലി നാസർ . മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച താരമാണ് അനാർക്കലി. സഹോദരി സഹോദര ബന്ധമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിന്റെ പ്രമേയം. ഷറഫുദ്ദീനാണ് ഭാവനയുടെ സഹോദര വേഷത്തിൽ എത്തുന്നത്. അശോകൻ, ഷെബിൻ ബെൻസൺ എന്നിവരാണ് കൊടുങ്ങല്ലൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ. ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് സംവിധാനവും തിരക്കഥയും ചിത്ര സംയോജനവും നിർവഹിക്കുന്നത്. തിരക്കഥയിൽ ഒപ്പം പ്രവർത്തിക്കുന്ന വിവേക് ഭരതൻ ആണ് സംഭാഷണം എഴുതുന്നത്. അരുൺ റുഷ്ദി ഛായാഗ്രഹണവും മിഥുൻ ചാലിശേരി കലാസംവിധാനവും നിർവഹിക്കുന്നു. നവംബർ മാസം ചിത്രം റിലീസ് ചെയ്യും.