
ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ബർമുഡയുടെ ഓഡിയോ റിലീസും സംഗീത പ്രേമികൾക്കായി മാറ്റിനി ആരംഭിക്കുന്ന മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിങ്ങും മോഹൻലാലും സംവിധായകൻ ജോഷിയും ചേർന്ന് നിർവഹിച്ചു.ലിറിക്കൽ വിഡിയോ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് റിലീസ് ചെയ്തത്.ബർമുഡയിൽ മോഹൻലാൽ ഗായകനായി എത്തുന്നുണ്ട്. സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൽ സുധർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിനായക് ശശികുമാർ, ബിയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായണൻ സംഗീതം പകരുന്നു. തിരക്കഥ കൃഷ്ണദാസ് പങ്കി. ഛായാഗ്രഹണം അഴകപ്പൻ . ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം. ആഗസ്റ്റ് 19 ന് ചിത്രം റിലീസ് ചെയ്യും.