taiwan

ബീജിംഗ് : യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്‌വാനിൽ നിന്നുള്ള മത്സ്യ-ഫലവർഗ്ഗ ഇറക്കുമതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന. ദ്വീപിലേക്കുള്ള മണൽക്കയറ്റുമതി ചൈന നിറുത്തിവച്ചു.

അമിതമായ കീടനാശിനി സാന്നിദ്ധ്യം ആവർത്തിച്ച് കണ്ടെത്തിയതും പാക്കേജുകളിലെ കൊറോണ വൈറസ് സാന്നിദ്ധ്യവും മൂലം തായ്‌വാനിൽ നിന്നുള്ള ചില മത്സ്യ, സിട്രസ് ഫലവർഗ്ഗ ഇറക്കുമതികൾ താത്കാലികമായി നിറുത്തുകയാണെന്ന് ചൈനയിലെ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മണൽക്കയറ്റുമതി നിരോധിക്കുന്നതായി അറിയിച്ച കൊമേഴ്സ് മന്ത്രാലയം കാരണമെന്തെന്ന് വ്യക്തമാക്കിയില്ല.