lovpreet
lovpreet

ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിലെ വെയ്റ്റ് ലിഫ്റ്റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു വെങ്കലമെഡൽ കൂടി. ഇന്നലെ 109 കിലോഗ്രാം പുരുഷന്മാരുടെ മത്സരത്തിൽ 355 കിലോ ഭാരമുയർത്തിയ ലവ്‌പ്രീത് സിംഗാണ് വെങ്കലമണിഞ്ഞത്. ഗെയിംസിലെ ഇന്ത്യയുടെ 14-ാമത്തെ മെഡലുംനാലാമത്തെ വെങ്കലവുമാണിത്. അഞ്ചുവീതം സ്വർണവും വെള്ളിയും കൂടി ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്നലെ നടന്ന വനിതകളുടെ ജൂഡോയിൽ തൂലിക മൻ ഫൈനലിലെത്തി മെഡൽ ഉറപ്പാക്കി. ബോക്സിംഗിൽ നീതു ഘൻഘാസും മുഹമ്മദ് ഹുസാമുദ്ദീനും സെമിയിൽ കടന്ന് മെഡൽ ഉറപ്പിച്ചു. വനിതാഹോക്കിയിൽ കാനഡയെ 3-1ന് കീഴടക്കി ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു.വനിതാ സ്ക്വാഷ് പ്ളേറ്റ് ലെവൽ ഫൈനലിൽ മലയാളി താരം സുനൈന കുരുവിള വിജയം നേടി അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.