kk

കേരളത്തിൽ വീണ്ടും ദുരിതം വിതച്ച് മഴക്കാലം. സംസ്താനത്ത് റെഡ് അലർട്ട് പിൻവലിച്ചെങ്കിലും വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴക്കാലത്ത് വീടുകൾക്ക് നാശനഷ്ടം ഉണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ ഞായർ മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30ആയി. 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.

ചില മുൻകരുതലുകൾ എടുത്താൽ മഴക്കാലത്ത് നമ്മുടെ വീടുകളെ സംരക്ഷിക്കാൻ കഴിയും. വീടുകളുടെ ചുറ്റും അപടാവസ്ഥയിലായ മരങ്ങളോ ശാഖകളോ ഉണ്ടെങ്കിൽ വെട്ടിമാറ്റണം. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി പുഴകി വീടുകളുടെ മുകളിലേക്ക് വീഴുന്നത് ഒഴിവാക്കാൻ ഇത് കുറച്ചെങ്കിലും സഹായിക്കും.

വീടിന് മുന്നിൽ അടഞ്ഞുകിടക്കുന്ന ഓടകളോ വെള്ളം ഒഴുകിപ്പോകാൻ തടസമുണ്ടാക്കുന്ന മാലിന്യങ്ങളോ ഉണ്ടെങ്കിൽ നീക്കം ചെയ്യണം.

മഴക്കാലം കഴിയുമ്പോൾ പല കോൺക്രീറ്റ് വീടുകളും ചോർന്നൊലിക്കുന്നതും, കമ്പി തുരുമ്പിച്ച് അടിപ്പാളികൾ അടിപ്പാളികൾ അടർന്നു വീഴുന്നതും പതിവാണ്. ഇതൊഴിവാക്കാൻ റൂഫ് ടോപ്പിൽ അടിഞ്ഞുകിടക്കുന്ന കരിയിലയും പായലും ചെളിയും മറ്റും നീക്കം ചെയ്യണം.സ്ലാബ് നല്ലവണ്ണം നനച്ച് നോക്കി എവിടെയെങ്കിലും ലീക്ക് ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇങ്ങനെ ലീക്കേജ് കാണുന്ന ഭാഗങ്ങളിൽ ഗ്രൗട്ടിംഗും വാട്ടർ പ്രൂഫിംഗും ചെയ്ത് ടെറസ് റൂഫ് ഫിനിഷ് ചെയ്യണം,​

വീടുകളുടെ ഭിത്തിയിൽ പൊതുവെ ഈർപ്പം കാണാറുണ്ടെങ്കിലും ശ്രദ്ധിക്കണം. ശരിയായ രീതിയിൽ ഷെയിഡ് നൽകാത്ത ഭിത്തിയാണെങ്കിൽ അവിടം ഷെയിഡിംഗ് ചെയ്യണം. കോൺക്രീറ്റ് ചെയ്യാതെ തന്നെ ജിഐ പൈപ്പുപയോഗിച്ച് ചെരിഞ്ഞ ഷെയിഡ് സ്ട്രക്ചർ ചെയ്ത് ഓടിട്ടാൽ ചെലവ് കുറയും. ഓട് പൊട്ടിയിട്ടുണ്ടെങ്കിൽ വിടവിലൂടെ വെള്ളമിറങ്ങി ചെരിവ് ഷെയിഡിന് ചോർച്ച വരുവാൻ സാദ്ധ്യതയുണ്ട്. പൊട്ടിയ ഓടുകൾ മാറുകയും റീപ്ലാസ്റ്ററിംഗ് ചെയ്തു ഷെയിഡുകളും സംരക്ഷിക്കണം.